FILM NEWS

തനിക്കെതിരെ വധഭീഷണിയെന്ന് മാമാങ്കം സംവിധായകന്‍; ‘ഗുണ്ടകള്‍ വീട്ടിലെത്തി’; ദൃശ്യങ്ങള്‍ സഹിതം മുഖ്യമന്ത്രിയ്ക്ക് സജീവ് പിള്ളയുടെ പരാതി  

സജീവ് പിള്ള
സജീവ് പിള്ള

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ സംവിധായകന്‍ സജീവ് പിള്ള. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുമായി അഭിപ്രായവ്യത്യാസമുണ്ടായതിന് ശേഷം ഗുണ്ടകള്‍ വീട് അന്വേഷിച്ചെത്തിയെന്നും ചൂണ്ടിക്കാട്ടി സജീവ് പിള്ള മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

സിനിമാരംഗത്ത് നിന്ന് വിവിധ ആളുകള്‍ ഈ പ്രൊജക്ടില്‍ നിന്ന് മാറിപ്പോയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ പരാതിയില്‍ പറഞ്ഞു. സമ്മര്‍ദ്ദത്തിന്റേയും ഭീഷണിയുടേയും സാഹചര്യം നിരന്തരം നിലനില്‍ക്കുന്നുണ്ടെന്നും സജീവ് പിള്ള വ്യക്തമാക്കി. നിര്‍മ്മാതാവിന്റെ ഗുണ്ടകള്‍ വിതുരയില്‍ തേടിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി. പരാതിയുടെ പകര്‍പ്പ് പൊലീസ് മേധാവിക്കും കൈമാറിയിട്ടുണ്ട്.

ഇക്കഴിഞ്ഞ 18ന് വീടിന്റെ ലൊക്കേഷന്‍ മനസിലാക്കാന്‍ രണ്ട് യുവാക്കള്‍ വിതുരയിലെത്തി. കെഎല്‍ 07 ബിഎക്‌സ് 7313 എന്ന ഗ്രോ ഇനോവ കാറിലാണ് വന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവിന്റെ സുഹൃത്തിന്റെ വാഹനത്തിലാണ് യുവാക്കള്‍ എത്തിയതെന്ന് മനസിലായി. ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയാസ്പദവുമാണ്. ഇതിന് പിന്നില്‍ എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവും ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  
സജീവ് പിള്ള  
സജീവ് പിള്ള മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതി  
സജീവ് പിള്ള മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതി  

പന്ത്രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണ് താന്‍ എഴുതിയ മാമാങ്കത്തിന്റെ തിരക്കഥയെന്ന് സജീവ് പിള്ള പരാതിയില്‍ പറഞ്ഞു. രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാകുന്നതിനിടയില്‍ ചിത്രത്തിന്റെ പൊതുഘടനയെ മാറ്റുന്ന തരത്തിലുള്ള ചില ഇടപെടലുകള്‍ നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ഇതിനെ സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടായതിനേത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംവിധാന സ്ഥാനത്ത് നിന്ന് തന്നെ മാറ്റാന്‍ ശ്രമിച്ചെന്നും സജീവ് പിള്ള പറയുന്നു.

ആദ്യ രണ്ട് ഷെഡ്യൂള്‍ സജീവ് പിള്ള സംവിധാനം ചെയ്ത മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം പദ്മകുമാറാണ്. മുന്നറിയിപ്പില്ലാതെ യുവ നടന്‍ ധ്രുവിനെ ഒഴിവാക്കിയതുമുതല്‍ വിവാദത്തിലാണ് മമ്മൂട്ടി ചിത്രം. മാമാങ്കത്തില്‍ കാസ്റ്റ് ചെയ്തതിനേത്തുടര്‍ന്ന് ധ്രുവ് ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ചിത്രത്തിന് വേണ്ടി ക്യൂന്‍ നടന്‍ കളരി അഭ്യസിക്കുകയും പ്രത്യേക ജിം വര്‍ക് ഔട്ട് പിന്തുടരുകയും ചെയ്തു. മാമാങ്കത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ധ്രുവിനെ ഒഴിവാക്കി പകരം ഉണ്ണി മുകുന്ദനെ കാസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ വന്നത്. മാമാങ്കത്തില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന കാര്യം ഉണ്ണി മുകുന്ദന്‍ തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നായിരുന്നു സംവിധായകന്‍ സജീവ് പിള്ളയുടെ പ്രതികരണം. ധ്രുവിനെ മാമാങ്കത്തില്‍ നിന്ന് ഒഴിവാക്കിയതിനേക്കുറിച്ച് ആരാഞ്ഞപ്പോള്‍ നടന്‍ അമ്മ സംഘടനയില്‍ അംഗമല്ലെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം.

17-ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടത്തിവന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന തീം. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ എന്നിവരോടൊപ്പം നീരജ് മാധവ്, സുനില്‍ സുഖദ, മേഘനാഥന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. പ്രചി ദേശായി, പ്രചി തേലാന്‍, മാളവിക മേനോന്‍, അഭിരാമി വി അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അസോസിയേറ്റായിരുന്ന സജീവിന്റെ ആദ്യ സംവിധാന സംരഭമാണ് മാമാങ്കം. ഗണേഷ് രാജവേലു (ജിം ഗണേഷ്) ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദിന്റേതാണ് എഡിറ്റിങ്. കെച്ച ഖംപക്ഡീ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കും. എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018