FILM NEWS

പാപ്പായെ അനുകരിക്കുന്ന അമുദവന്‍; മമ്മൂട്ടിയുടെയും സാധനയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുമായി പേരന്‍പ് മേക്കിങ്ങ് വീഡിയോ 

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് റാം സംവിധാനം ചെയ്യുന്ന പേരന്‍പ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ പെണ്‍കുട്ടി പാപ്പായായി സാധനയും അച്ഛന്‍ അമുദവനായി മമ്മൂട്ടിയുമാണ് വേശമിടുന്നത്. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിനാണ് റിലീസ് ചെയ്യുന്നത്.

ദേശീയ പുരസ്‌കാര ജേതാവായ റാമിനൊപ്പം മമ്മൂട്ടി എത്തുമ്പോള്‍ താരത്തിന്റെ മികച്ച അഭിനയ പ്രകടനം കാണാന്‍ കഴിയുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇത് ശരി വക്കുന്നതായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസര്‍. സ്വയം കണ്ണാടിയില്‍ നോക്കി രോഗാവസ്ഥയിലുള്ള മകളെ അനുകരിച്ച് നടന്നു നോക്കാന്‍ ശ്രമിക്കുന്ന അമുദവനെ ആദ്യ ടീസറിലൂടെ റാം അവതരിപ്പിച്ചപ്പോള്‍ പത്താണ്ടിന് ശേഷമുള്ള മമ്മൂട്ടിയുടെ തമിഴിലേക്കുള്ള തിരിച്ചു വരവ് വെറുതെയാവില്ലെന്ന് ആരാധകര്‍ ഉറപ്പിച്ചു.

പ്രേക്ഷകരെ വളരെയധികം സ്പര്‍ശിച്ച ആ രംഗം ഉള്‍പ്പെടെ ചിത്രീകരിക്കുന്ന മേക്കിങ്ങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പേരന്‍പിന്റെ അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം കാഴ്ച വെയക്കുന്ന മറ്റ് താരങ്ങളെയും വീഡിയോയില്‍ കാണാം. പാപ്പായായി വേഷമിടുന്ന സാധനയെ കൃത്യമായി അനുകരിച്ച് ആ രംഗം ചെയ്തു നോക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. തന്റെ കൈയ്യുടെയും മറ്റ് ശരീരഭാഷകളും മമ്മൂട്ടിക്ക് പറഞ്ഞു നല്‍കുന്ന സാധനയെയും ഒപ്പം കാണാം.

സംവിധായകന്‍ റാമിന്റെ അഭിമുഖത്തോട് കൂടിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള അനുഭവവും ചിത്രീകരണത്തിനായി മനോഹരമായ ലൊക്കേഷന്‍ ഒരുക്കിയതിനെക്കുറിച്ചുമെല്ലാം റാം സംസാരിക്കുന്നു.

ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍ റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രം കഴിഞ്ഞ ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018