FILM NEWS

ടൊവീനോയെ നേരില്‍ കാണാന്‍ ജീവിതത്തിലെ ‘കുപ്രസിദ്ധ പയ്യന്‍ എത്തി’; സുപ്രസിദ്ധ പയ്യനെന്ന് വിളിക്കൂ എന്ന് നടന്റെ തിരുത്ത്   

ടൊവീനോയും ജയേഷും, ചിത്രം ജിജോയ് വാസവന്‍  
ടൊവീനോയും ജയേഷും, ചിത്രം ജിജോയ് വാസവന്‍  

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മധുപാല്‍ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യന്‍'. ജീവന്‍ ജോബ് തോമസ് തിരക്കഥ രചിച്ച് ടൊവീനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഭരണകൂടസംവിധാനങ്ങള്‍ ബലിയാടാക്കിയ നിരപരാധിയായ ചെറുപ്പക്കാരന്റെ കഥയാണ് പറഞ്ഞത്. കോഴിക്കോട് സ്വദേശിയായ ജയേഷ് എന്ന യുവാവിന്റെ ജീവിതത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയായിരുന്നു സിനിമയൊരുക്കിയത്.

ജയേഷ് സിനിമ കാണാന്‍ തിയേറ്ററിലെത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴും കോഴിക്കോട് ഒരു ഹോട്ടലില്‍ ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ജയേഷിന്റെ ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും സമൂഹം വീണ്ടും ചര്‍ച്ച ചെയ്യുകയും ചെയ്തു. തന്റെ ജീവിതം സ്‌ക്രീനില്‍ അവതരിപ്പിച്ച ടൊവീനോയെ നേരില്‍ കാണണം എന്ന ആഗ്രഹം ജയേഷ് മുന്‍പ് പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹം കഴിഞ്ഞ ദിവസം യാഥാര്‍ഥ്യമായി.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇന്നലെ ജയേഷ് ഇന്നലെ ടൊവീനോയെ കാണാനെത്തിയത്. ബേപ്പൂര്‍ ചെറുവന്നൂരിലെ ലൊക്കേഷനില്‍ എത്തിയ ജയേഷിനെ ടൊവീനോ സ്വീകരിച്ചു. ടൊവീനോയെ നേരില്‍ കണ്ടപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് ജയേഷ് സംസാരിച്ചുതുടങ്ങി.

എല്ലാവരും തന്നെ ഇപ്പോള്‍ കുപ്രസിദ്ധ പയ്യനെന്നാണ് വിളിക്കുന്നതെന്ന് ജയേഷ് ടൊവീനോയോട് പറഞ്ഞു. കുപ്രസിദ്ധ പയ്യനല്ല മറിച്ച് സുപ്രസിദ്ധ പയ്യനെന്ന് വിളിക്കാന്‍ പറയൂ എന്നായിരുന്നു ടൊവീനോയുടെ മറുപടി. താങ്കളുടെ കഥ പറഞ്ഞപ്പോള്‍ ആശ്വാസമായെന്നും ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് നീതിന്യായവ്യവസ്ഥയുടെ മുദ്രാവാക്യമെന്നും നടന്‍ ജയേഷിനോടുള്ള സംഭാഷണത്തിനിടെ പറഞ്ഞു.  

ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ആയ ജിജോയ് വാസവനാണ് ജീവിതത്തിലേയും സ്‌ക്രീനിലേയും പയ്യന്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഒരുക്കിയത്. കോഴിക്കോട് വച്ച് അവിചാരിതമായി കണ്ടപ്പോള്‍ ടൊവീനോയെ കാണാനുള്ള ആഗ്രഹം ജയേഷ് ജിജോയോട് പങ്കുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജിജോ ടൊവീനോയുമായി സംസാരിക്കുകയും കോഴിക്കോട് ഷൂട്ടിങ്ങിനെത്തുമ്പോള്‍ കാണാമെന്ന് നടന്‍ ഉറപ്പു നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനായെത്തിയ ടൊവീനോ ജയേഷിനെ കാണാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.

ടൊവീനോയെ നേരില്‍ കാണാന്‍ ജീവിതത്തിലെ  ‘കുപ്രസിദ്ധ പയ്യന്‍ എത്തി’; സുപ്രസിദ്ധ പയ്യനെന്ന് വിളിക്കൂ എന്ന് നടന്റെ തിരുത്ത്    

ഒരു മണിക്കൂറോളം ഇരുവരും തമ്മില്‍ സംസാരിച്ചു. താന്‍ ജോലി ചെയ്യുന്ന ഹോട്ടലിലെ സുഹൃത്തുക്കള്‍ക്ക് ടൊവീനോയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ജയേഷ് പറഞ്ഞു. ഷൂട്ടിങ്ങിനിടയില്‍ സമയം ലഭിച്ചാല്‍ എത്താമെന്ന ഉറപ്പു നല്‍കിയാണ് ടൊവീനോ ജയേഷിനെ യാത്രയാക്കിയത്.

2012ല്‍ കോഴിക്കോട് ഹോട്ടലുകളില്‍ പലഹാരം ഉണ്ടാക്കി വിറ്റു ജീവിച്ചിരുന്ന സുന്ദരിയമ്മ എന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ കേസില്‍ പ്രതിയായി പൊലീസ് അറസ്റ്റ് ചെയ്തതും പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടതുമായിരുന്നു 'ഒരു കുപ്രസിദ്ധ പയ്യന്റെ' മൂലകഥ.

ജയേഷിന്റെ നിരപരാധിത്വം തെളിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ജീവന്‍ ജോബ് തോമസ് രണ്ട് വര്‍ഷത്തിന് ശേഷം പച്ചക്കുതിര മാഗസിനില്‍ എഴുതിയ 'സുന്ദരിയമ്മ, ജയേഷ് അഥവാ പൊലീസ് സദാചാരം' എന്ന ലേഖനമാണ് പിന്നീട് സിനിമയൊരുക്കാന്‍ കാരണമായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018