FILM NEWS

‘സ്ത്രീവിരുദ്ധത മഹത്വവത്കരിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ല’, തീരുമാനത്തില്‍ ഉറച്ചുതന്നെയെന്ന് പൃഥ്വിരാജ്, താരപദവിക്ക് വേണ്ടി മത്സരിക്കാനില്ല 

സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ മഹത്വവത്കരിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നടന്‍ പൃഥ്വിരാജ്. ചില ആളുകള്‍ക്ക് താന്‍ പറഞ്ഞതില്‍ അവ്യക്തത ഉണ്ടാവാം. സ്ത്രീവിരുദ്ധ കഥാപാത്രങ്ങളോ സ്ത്രീവിരുദ്ധ സംഭാഷണങ്ങളോ അല്ല സിനിമയുടെ പ്രശ്നം.

അത്തരം കഥാപാത്രങ്ങള്‍ ഗ്ലോറിഫൈ ചെയ്യപ്പെടുകയും അത്തരം സംഭാഷണങ്ങളാണ് ശരി എന്നു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന സിനിമകളോടാണ് പ്രശ്‌നം. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ഒരു പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവളെ വളഞ്ഞു പിടിക്കുന്ന ഒരാളോട് ഒരു പെണ്‍കുട്ടിക്കു പ്രണയം തോന്നും എന്ന തരത്തിലുള്ള ആശയങ്ങള്‍ പ്രൊപ്പഗേറ്റ് ചെയ്യുന്ന സിനിമകളോടെനിക്ക് ഇപ്പോള്‍ ഒരകല്‍ച്ച തോന്നുന്നുണ്ട്. ഇത് എന്റെ മാത്രം നിലപാടാണ്. മറ്റുള്ളവര്‍ ഇത് ഫോളോ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നതേ ഇല്ല. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം. ഞാന്‍ എന്റെ കാര്യം പറഞ്ഞു എന്നേയുള്ളൂ. ഞാന്‍ അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.
പൃഥ്വിരാജ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു സ്ത്രീവിരുദ്ധ കഥാപാത്രങ്ങളില്‍ അഭിനയിച്ചതിന് മാപ്പു പറഞ്ഞു കൊണ്ടും ഇനി അത്തരത്തില്‍ മഹത് വത്ക്കരിക്കുന്ന കഥാപാത്രങ്ങളില്‍ അഭിനയിക്കില്ലെന്നും പറഞ്ഞ് പൃഥ്വിരാജ് നിലപാടെടുത്തത്. താന്‍ ഒരു താരപദവിക്ക് വേണ്ടിയും മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പൃഥ്വി തനിക്കിഷ്ടപ്പെട്ട സിനിമകള്‍ തനിക്കിഷ്ടപ്പെട്ട രീതിയില്‍ മരണം വരെ ചെയ്യാന്‍ സാധിക്കണം എന്നതു മാത്രമാണ തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായി മൂന്നോ നാലോ ചിത്രങ്ങള്‍ ഹിറ്റായാല്‍ ലോകം മുഴുവന്‍ നമ്മളോടു പറയും ഇതുപോലെയുള്ള സിനിമകളാണ് ചെയ്യേണ്ടത് എന്നൊക്കെ, വളരെ എളുപ്പമാണ് അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍. ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാടു നഷ്ടപ്പെടാനുണ്ട് എന്നൊക്കെ വിജയം നമുക്കു ചുറ്റുമുള്ളപ്പോള്‍ തോന്നും. തനിക്കു വിജയത്തിനെയും പേടിയില്ല. പിന്നെ താനൊരു മത്സരത്തിനില്ലെന്നും പൃഥ്വി പറഞ്ഞു.

അടുത്തിടെ ഇറങ്ങിയ തന്റെ ചിത്രങ്ങള്‍ക്ക് ഹോളിവുഡ് ലുക്ക് ഉണ്ടെന്നുള്ള പ്രതികരണങ്ങളില്‍ സിനിമയുടെ തിരക്കഥയുടെ സ്വഭാവമനുസരിച്ചാണ് ഓരോ ചിത്രവും ചെയ്യുന്നതെന്ന് താരം പറഞ്ഞു. അത്തരത്തിലുള്ള ലുക്ക് ആന്‍ഡ് ഫീല്‍ മലയാളത്തിന് അര്‍ഹമല്ല എന്ന് പറയുന്നതു തെറ്റാണ്. ഹോളിവുഡ് ലോകത്തിലെ വലിയൊരു ഇന്‍ഡസ്ട്രിയാണ് പക്ഷേ നമ്മുടെ ഇന്‍ഡസ്ട്രിക്ക് അതാകാന്‍ ആഗ്രഹിക്കേണ്ട കാര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് നായകനാകുന്ന ‘9’‍ എന്ന ചിത്രവും സംവിധാനം ചെയ്യുന്ന ലൂസിഫറും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നടനായി ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ പൃഥ്വി ലൂസിഫറിന് ശേഷം സംവിധാനം ചെയ്യുന്ന കാര്യം ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് തീരുമാനിക്കുന്നതെന്നും പ്രതികരിച്ചു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018