FILM NEWS

കുമ്പളങ്ങിയുടെ സൗന്ദര്യം പരിചിതമെന്ന് ശ്യാം പുഷ്‌കരന്‍: സുഹൃത്തുക്കളുടെ അനുഭവങ്ങള്‍ സിനിമയിലേക്ക് പറിച്ചുനട്ടു; അടുത്ത ചിത്രം ദിലീഷ് പോത്തനൊപ്പം  

മായാനദിക്ക് ശേഷം ശ്യാം പുഷ്‌ക്കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ്. കുമ്പളങ്ങിയുടെ പശ്ചാത്തലത്തില്‍ നാലു സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

കുമ്പളങ്ങിയുടെ സൗന്ദര്യമാണ് ചിത്രത്തിന്റെ പശ്ചാത്തലമായി മാറുന്നതെന്ന് തിരക്കഥാകൃത്ത് പറയുന്നു. തന്റെ സുഹൃത്തുക്കളുടെ ജീവിതത്തില്‍ നടന്ന ചില അനുഭവങ്ങള്‍ കുമ്പളങ്ങിയിലേക്ക് പറിച്ചു നട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നും ശ്യം പുഷ്‌കരന്‍ മെട്രോ മനോരമയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നമ്മുടെ നാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ പലപ്പോഴും കുമ്പളങ്ങിയുടെ രാത്രി സൗന്ദര്യം കാണാതെ പോകുകയാണ്. ശരിക്കും അത് വലിയൊരു നഷ്ടമാണ്. കുമ്പളങ്ങിയിലും പരിസരത്തും ധാരാളം സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് തന്നെ കുമ്പളങ്ങിയുടെ സൗന്ദര്യം എനിക്ക് പരിചിതമാണ്. ശരിക്കും ആ നാടിന്റെ സൗന്ദര്യമാണ് പുതിയ സിനിമയെക്കുറിച്ചാലോചിച്ചപ്പോള്‍ മനസ്സില്‍ വന്നത്. സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടായിട്ടുള്ള അനുഭവങ്ങളാണ് സിനിമ. അത് കുമ്പളങ്ങിയിലേക്ക് പറിച്ചു നടക്കുകയായിരുന്നു.
ശ്യാം പുഷ്‌കരന്‍

താന്‍ ഇതുവരെ എഴുതിയതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സെന്നും, ഒരു ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലു സഹോദരങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കോര്‍ത്തിണക്കി മുന്നോട്ട് പോകുന്ന സിനിമയില്‍ കുമ്പളങ്ങിയിലെ നൈറ്റ് ഫിഷിങ്ങ് സൗഹൃദവുമെല്ലാം എല്ലാമാണ് സിനിമയുടെ പ്രമേയം. തന്റെ അടുത്ത ചിത്രം ദിലീഷ് പോത്തന് വേണ്ടിയാണ് എഴുതുന്നതെന്നും ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി.

സൗബിന്‍ ഷഹീര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് മധു. ഷൈജു ഖാലിദിന്റേതാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതമൊരുക്കിയിരിക്കുന്നു. സൈജു ശ്രീധരന്റേതാണ് എഡിറ്റിംഗ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018