FILM NEWS

‘മണിരത്‌നം ചിത്രം വേണ്ടെന്നു വെച്ചതുകൊണ്ട് ഒരു നഷ്ടവും സംഭവിച്ചില്ല’; നമുക്ക് ഇഷ്ടമുള്ള സിനിമകളാണ് ചെയ്യേണ്ടതെന്ന് ഫഹദ്  

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയായി ഫഹദ് ഫാസില്‍  
കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയായി ഫഹദ് ഫാസില്‍  

മുതിര്‍ന്ന സംവിധായകന്‍ മണിരത്‌നത്തിന്റെ സിനിമ വേണ്ടെന്ന് വെച്ചതുകൊണ്ട് തനിക്ക് നഷ്ടമൊന്നും ഉണ്ടായില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. നമുക്ക് ഇഷ്ടമുള്ള സിനിമകളാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളല്ലെന്നും നടന്‍ പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയതിനേക്കുറിച്ച് ഫഹദ് പ്രതികരിച്ചത്.

മണി രത്‌നം സിനിമ വേണ്ടെന്ന് വെച്ചിട്ട് ഞാന്‍ ചെയ്ത സിനിമ വരത്തനാണ്. എനിക്കതുകൊണ്ട് ഒരു നഷ്ടവും സംഭവിച്ചില്ല.  
ഫഹദ് ഫാസില്‍  

പലവട്ടം ശ്രമിച്ചിട്ടും ചെക്ക ചിവന്ത വാനത്തിന്റെ കഥ മനസില്‍ കാണാന്‍ സാധിക്കാതിരുന്നതാണ് ആ സിനിമയില്‍ നിന്നും ഒഴിയാനുള്ള കാരണമെന്ന് ഫഹദ് മുമ്പ് പറഞ്ഞിരുന്നു. പിന്മാറാനുള്ള കാരണം സംവിധായകന്‍ അറിയണമെന്നുണ്ട്. പുറത്തുള്ളൊരാള്‍ എന്ന തോന്നല്‍ മനസിലുണ്ടാകുമ്പോള്‍ ഒരു സിനിമയുടെ ഭാഗമാകുന്നത് ശരിയല്ലെന്ന് തന്നെയാണ് നടന്‍ എന്ന നിലയില്‍ കരുതുന്നതെന്നും ഫഹദ് പറഞ്ഞിരുന്നു. ഫഹദ് പിന്മാറിയതോടെ തമിഴ് നടന്‍ അരുണ്‍ വിജയിയാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രത്തേക്കുറിച്ചും ഫഹദ് സംസാരിച്ചു.

കുമ്പളങ്ങി നൈറ്റ്‌സ് ശ്യാം ഇതുവരെ എഴുതിയ സിനിമകള്‍ പോലെയോ ഞാന്‍ ഇതുവരെ അഭിനയിച്ച സിനിമകള്‍ പോലെയോ ഉള്ള ഒരു സിനിമയല്ല. കുമ്പളങ്ങി നൈറ്റ്‌സ് സൗബിന്റേയും ഷെയ്‌നിന്റെയും സിനിമയാണ്. ഞാന്‍ അതിലൊരു ഭാഗമാകുന്നുവെന്നേയുള്ളൂ.   
ഫഹദ് ഫാസില്‍  
‘മണിരത്‌നം ചിത്രം വേണ്ടെന്നു വെച്ചതുകൊണ്ട് ഒരു നഷ്ടവും സംഭവിച്ചില്ല’; നമുക്ക് ഇഷ്ടമുള്ള സിനിമകളാണ് ചെയ്യേണ്ടതെന്ന് ഫഹദ്  

വരത്തന്‍ ഇമേജ് പൊലിപ്പിക്കാന്‍ വേണ്ടി ചെയ്ത സിനിമ അല്ല. അതിന് വേണ്ടി വരത്തനില്‍ ഒന്നും ചെയ്തിട്ടില്ല. വരത്തന്‍ ഇഫക്ട് തന്റെ വരാന്‍ പോകുന്ന സിനിമകളെ ഒരു രീതിയിലും ബാധിക്കുമെന്ന് കരുതുന്നില്ല. അങ്ങനെയുണ്ടാകാനും പാടില്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018