FILM NEWS

മികച്ച നടന്‍ ജോജു ജോര്‍ജ്, നടി ഐശ്വര്യ ലക്ഷ്മി, സിനിമ സുഡാനി ഫ്രം നൈജീരിയ, സ്വാഭാവ നടന്‍ വിനായകന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി; സിനിമാ പാരഡൈസോ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു 

കേരളത്തിലെ പ്രമുഖ സിനിമാ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ സിനിമാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയത് ജോജു ജോര്‍ജിനാണ്‌. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് ജോജുവിന് പുരസ്‌ക്കാരം നേടിക്കൊടുത്തത്. മികച്ച നടിക്കുള്ള പുരസ്‌ക്കാരം ഐശ്വര്യ ലക്ഷ്മിയാണ്. വരത്തനിലെ ഐശ്വര്യയുടെ അഭിനയമാണ് പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്.

മികച്ച സിനിമയായി തെരഞ്ഞെടുത്തത് സുഡാനി ഫ്രം നൈജീരിയയാണ്. മികച്ച സംവിധാനത്തിനുള്ള പുരസ്‌ക്കാരം ലിജോ ജോസ് പെല്ലിശേരി നേടി. ഈ. മ.യൗ എന്ന ചിത്രമാണ് ലിജോയെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥാകൃത്തുക്കളായ സക്കരിയ മൊഹമ്മദും മുഹ്‌സിന്‍ പരാരിയുമാണ്.

മികച്ച നടന്‍ ജോജു ജോര്‍ജ്, നടി ഐശ്വര്യ ലക്ഷ്മി, സിനിമ സുഡാനി ഫ്രം നൈജീരിയ, സ്വാഭാവ നടന്‍ വിനായകന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി; സിനിമാ പാരഡൈസോ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു 

മികച്ച സ്വാഭാവ നടന്‍ വിനായകനാണ്. ഈ.മ. യൗ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. മികച്ച സ്വാഭാവ നടിക്കുള്ള പുരസ്‌ക്കാരം നേടിയത് സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സാവിത്രി ശ്രീധരനും ഈ.മ. യൗവിലെ പ്രകടനത്തിന് പൗളി വത്സനുമാണ്.

മികച്ച ഛായാഗ്രഹകന്‍ ഷൈജു ഖാലിദാണ്. സുഡാനി ഫ്രം നൈജീരിയയുടേയും ഈ മ യൗവിന്റെയും ഛായാഗ്രഹണത്തിനാണ് പുരസ്‌ക്കാരം. ശബ്ദനിയന്ത്രണത്തിനുള്ള പുരസ്‌ക്കാരം രംഗനാഥ് രവിക്കാണ്. ചിത്രം ഈ മ യൗ. ഗാനത്തിനുള്ള പുരസ്‌ക്കാരം രണം സിനിമയിലെ ട്രാക്ക് സോംഗ് നേടി. മികച്ച പശ്ചാത്തല സംഗീതനിര്‍വഹണത്തിനുള്ള പുരസ്‌ക്കാരം പ്രശാന്ത് പിള്ള നേടി. ഈ മ യൗവിലെ പശ്ചാത്തല സംഗീതമാണ് പ്രശാന്ത് പിള്ളയെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്. മികച്ച എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് നൗഫലിന് പുരസ്‌ക്കാരം. ഇത്തവണത്തെ സ്‌പെഷ്യല്‍ ഹോണററി പുരസ്‌ക്കാരം സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ മാസ്റ്റര്‍ക്കാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018