FILM NEWS

‘സജീവ് പിള്ളയുടെ പരിചയക്കുറവ് മൂലം 10 കോടിയുടെ നഷ്ടമുണ്ടായി’; 21 ലക്ഷം കൈപ്പറ്റിയ ശേഷം സംവിധായകന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് മാമാങ്കം നിര്‍മ്മാതാവ്   

വേണു കുന്നപ്പിള്ളി പത്രസമ്മേളനത്തിനിടെ 
വേണു കുന്നപ്പിള്ളി പത്രസമ്മേളനത്തിനിടെ 

പരിചയക്കുറവും 'ക്വാളിറ്റി ഇല്ലായ്മയും' മൂലം പത്ത് കോടിയോളം രൂപയുടെ ഭീമമായ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മമ്മൂട്ടിച്ചിത്രമായ മാമാങ്കത്തിൽ നിന്ന് സംവിധായകന്‍ സജീവ് പിള്ളയെ പുറത്താക്കിയതെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ആദ്യ ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ 'ക്വാളിറ്റിയില്ലായ്മ' മനസിലായതെന്നും അപ്പോഴേക്കും വന്‍തുക ചെലവായിപ്പോയെന്നും വേണു കുന്നപ്പിള്ളി എറണാകുളം പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

37 ദിവസം സജീവ് പിള്ളയെ വെച്ച് ഷൂട്ട് ചെയ്തിട്ട് ഉപയോഗിക്കാവുന്നതായി ലഭിച്ചത് 20 മിനുട്ടോളമുള്ള ഫൂട്ടേജുകള്‍ മാത്രമാണ്. ഏകദേശം പത്ത് കോടിയോളം രൂപ ഇത് മൂലം നഷ്ടമായി.   
കാവ്യ ഫിലിംസ്  

സ്‌ക്രിപ്റ്റിന്റേയും സംവിധാനത്തിന്റേയും പ്രതിഫലം ചേര്‍ത്ത് 21.75 ലക്ഷം കൈപ്പറ്റിയ ശേഷം സജീവ് പിള്ള നുണകളും ഭീഷണിയുമായി ഷൂട്ടിങ്ങ് മുടക്കാൻ ശ്രമിക്കുകയാണ്. വക്കീൽ നോട്ടീസിന്റെ മറുപടി കൈപ്പറ്റാതിരിക്കാൻ സാധ്യതയുണ്ടായിരുന്നു. അതിനാൽ വിതുര പോസ്റ്റ് ഓഫീസിൽ നേരിട്ടുപോയി വിലാസം ഉറപ്പാക്കുക മാത്രമാണ് ചെയ്തത്.
സംവിധായകൻ എം പദ്മകുമാറിന്റെ നേതൃത്വത്തിൽ മാമാങ്കത്തിന്റെ ചിത്രീകരണം പൂർത്തിയാക്കും. അധികം വൈകാതെ മമ്മൂട്ടിച്ചിത്രം മൂന്ന് ഭാഷകളിൽ പ്രദർശനത്തിനെത്തിക്കുമെന്നും കാവ്യാഫിലിംസ് കൂട്ടിച്ചേര്‍ത്തു.

യുവനടന്‍ ധ്രുവനെ പുറത്താക്കാനുള്ള കാരണവും നിര്‍മ്മാതാവ് വ്യക്തമാക്കി. സജീവ് പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ഷൂട്ട് നീണ്ടുപോയി. ഇതിനിടെ പുതിയ ചിത്രം ചെയ്യണമെന്നും 2019 മാര്‍ച്ച് 31ന് അകം തന്നെ പ്രൊജക്ടില്‍ നിന്ന് വിടണമെന്നും ധ്രുവൻ ആവശ്യപ്പെട്ടു. അത് ഒട്ടും പ്രായോഗികമായിരുന്നില്ല. ഏപ്രില്‍-മെയ് മാസത്തോടെയേ നിർമ്മാണം പൂർത്തിയാകൂ എന്ന് ഉറപ്പായിരുന്നു. ഇതാണ് ധ്രുവിനെ ടെര്‍മിനേറ്റ് ചെയ്യാന്‍ കാരണമായതെന്നും മാമാങ്കം നിര്‍മ്മാതാവ് പറഞ്ഞു.

മമ്മൂട്ടി മാമാങ്കം സെറ്റില്‍ 
മമ്മൂട്ടി മാമാങ്കം സെറ്റില്‍ 

വേണു കുന്നപ്പിള്ളി പറഞ്ഞതില്‍ നിന്നും

“നിര്‍മ്മാണത്തിന് വലിയ മുതല്‍മുടക്കുള്ളതിനാല്‍ തുടക്കക്കാരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാന്‍ മനസുണ്ടായിരുന്നില്ല. താന്‍ പല മുന്‍നിര സംവിധായകരുടേയും അസോസിയേറ്റായും ചെറിയ ചില സിനിമകള്‍ സ്വതന്ത്രമായും എടുത്തിട്ടുണ്ടെന്ന സജീവ് പിള്ളയുടെ വാക്കുകളും ആത്മവിശ്വാസവും അംഗീകരിച്ചാണ് വ്യവസ്ഥകളോടെ സിനിമ ചെയ്യാന്‍ തയ്യാറായത്. സജീവ് മുന്‍പ് ചെയ്ത സിനിമകള്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. പിന്നീട് 2017 സെപ്തംബറില്‍ ഒരു ഉടമ്പടിയുണ്ടാക്കി. ഉടമ്പടി പ്രകാരം മൂന്ന് ലക്ഷം രൂപ സ്‌ക്രിപ്റ്റിന്റെ പ്രതിഫലമായും 20 ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ സ്‌ക്രിപ്റ്റിന്റെ മൂന്ന് ലക്ഷം രൂപ അടക്കം വരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം ഇതുവരെ കൊടുത്തിട്ടുള്ളതാണ്. എഗ്രിമെന്റ് പ്രകാരം കഥ, തിരക്കഥ, സംഭാഷണം, കണ്‍സെപ്റ്റ്, എല്ലാ വിധത്തിലുള്ള കോപിറൈറ്റ്‌സും നിര്‍മ്മാതാവിന് നല്‍കിയിട്ടുള്ളതാണ്.

ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്തപ്പോഴാണ് സംവിധായകന്റെ പരിചയക്കുറവ് ബോധ്യം വന്നത്. പറഞ്ഞുറപ്പിച്ച ബഡ്ജറ്റിന്റെ മൂന്നിരട്ടി ചെലവാകുകയും സിനിമയുടെ ക്വാളിറ്റി ഒരു തരത്തിലും ഉപയോഗിക്കാന്‍ പറ്റുന്നവണ്ണം ആയിരുന്നില്ല. എഡിറ്റിന് ശേഷമാണ് ക്വാളറ്റിയേക്കുറിച്ച് മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍ ഷൂട്ടിന്റെ ഇടയില്‍ തന്നെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും ഇടയില്‍ സംവിധായകന്റെ പരിചയക്കുറവ് ചര്‍ച്ചയായിരുന്നു. നാല് സിനിമയ്ക്കുള്ള ഫൂട്ടേജ് ആണ് വളറെ ചെറിയ ഷെഡ്യൂളില്‍ ആത്മവിശ്വാസക്കുറവ് കാരണം ഈ സംവിധായകന്‍ എടുത്ത് കൂട്ടിയത്.

സജീവ് പിള്ള
സജീവ് പിള്ള

കുറവുകള്‍ ഏറ്റുപറഞ്ഞ സജീവിന്റെ ഉറപ്പില്‍ പരിചയ സമ്പന്നരായ രണ്ട് അസോസിയേറ്റ്‌സിനെ ഉള്‍പ്പെടുത്തി 45 ദിവസത്തേക്കുള്ള രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു. എന്നാല്‍ അസോസിയേറ്റ്‌സിന്റെ സേവനം ഉപയോഗപ്പെടുത്താനോ മുതിര്‍ന്ന അഭിനേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ പോലും ചെവിക്കൊള്ളാനോ തയ്യാറാകാതെ സജീവ് പിള്ള കര്‍ക്കശ സ്വഭാവം കാണിച്ചു. ആദ്യഷെഡ്യൂള്‍ പോലെ തന്നെ സിനിമയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത സീനുകള്‍ ആണെന്ന് ബോധ്യപ്പെട്ടതിനാല്‍ 27-ാം ദിവസം ഷൂട്ടിങ് നിര്‍ത്തിവെച്ചു. ആകെ ചെയ്ത 37 ദിവസത്തെ ഷൂട്ടുകൊണ്ട് ബജറ്റ് തുകയുടെ എഴുപത് ശതമാനത്തോളം ചെലവായി. ഡാന്‍സ്-ഫൈറ്റ് മാസ്റ്റേഴ്‌സ് ചെയ്ത രണ്ട് ഡാന്‍സും ഒരു ഫൈറ്റും അല്ലാതെ മറ്റൊരു ഭാഗവും ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കില്ല. ഇക്കാര്യം മലയാള സിനിമയിലെ പല പ്രമുഖ സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും കണ്ട് ബോധ്യപ്പെട്ടതാണ്.

സിനിമ മുന്നോട്ടുകൊണ്ടുപോകാന്‍ മുതിര്‍ന്ന അഭിനേതാവിന്റെ നേതൃത്വത്തില്‍ മീറ്റിംഗ് നടത്തി. ഒരു ക്രിയേറ്റീവ് ഡയറക്ടറെ വെച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ഡയറക്ടര്‍ ഏകപക്ഷീയമായി ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞു. പിന്നീട് ഒന്നും സംഭവിച്ചതായി ഭാവിക്കാതെ ഇനിയെന്നാണ് ഷൂട്ടിങ് തുടങ്ങുക എന്ന് ചോദിച്ച് ഇമെയില്‍ അയക്കുകയാണ് ചെയ്തത്. ഇതില്‍ നിന്ന് അദ്ദേഹവുമായി മുമ്പോട്ടുപോകാന്‍ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ ഉടമ്പടിയിലെ വകുപ്പ് അനുസരിച്ച് ടെര്‍മിനേഷന്‍ നോട്ടീസ് അയക്കുകയായിരുന്നു.

2018 നവംബര്‍ 12ന് ഫിലിം ചേംബറും ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മീറ്റിങ് ചേര്‍ന്നു. സജീവ് പിള്ളയും നിര്‍മ്മാതാവായ താനും കൂടാതെ പത്ത് യൂണിയന്‍ പ്രതിനിധികളും ഉണ്ടായിരുന്നു. മൂന്ന് നിര്‍ദ്ദേശങ്ങളാണ് നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്നായി മുന്നോട്ട് വെച്ചത്.

1, സജീവ് പിള്ള മറ്റേതെങ്കിലും നിര്‍മ്മാതാവുമായി വന്നതാല്‍ ചെലവായ തുകയ്ക്ക് പകരമായി (ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം) മുഴുവന്‍ അവകാശങ്ങളും ഇതുവരെ ഷൂട്ട് ചെയ്ത ഫൂട്ടേജും കൊടുക്കാന്‍ തയ്യാറാണ്.

2, ഈ സംവിധായകനെ വെച്ച് കൂടുതല്‍ നഷ്ടം വരുത്താന്‍ ഇനിയും കഴിയാത്തതിനാല്‍ സിനിമ ഇവിടെ വെച്ച് നിര്‍ത്താന്‍ നിര്‍ബന്ധിതനാവുകയാണ്.

3, എഗ്രിമെന്റ് പ്രകാരം സംവിധായകനെ മാറ്റി പകരം സംവിധായകനെ നിയോഗിക്കാനുള്ള അധികാരം നിര്‍മ്മാതാവിന് ഉണ്ടായിരിക്കും.

മറ്റൊരു നിര്‍മ്മാതാവിനെ കൊണ്ടുവരാന്‍ തനിക്കാകില്ലെന്ന് സജീവ് പിള്ള തുറന്നു സമ്മതിച്ചു. ഇത്രയധികം ചിലവ് ചെയ്ത സിനിമ ഉപേക്ഷിക്കരുതെന്നും സംവിധായകനെ മാറ്റുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും മറ്റൊരു സീനിയര്‍ സംവിധായകനെ കൊണ്ടുവന്ന് സിനിമ പൂര്‍ത്തിയാക്കണം എന്നും അസോസിയേഷനുകള്‍ നിര്‍ദ്ദേശിച്ചു. പുതിയ സംവിധായകനെ തീരുമാനിക്കാനുള്ള അവകാശം പ്രൊഡ്യൂസറെ ഏല്‍പിച്ച കാര്യം ഉള്‍പെടുന്ന മിനിറ്റ്‌സില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം സജീവ് പിള്ളയും മിനിറ്റ്‌സില്‍ ഒപ്പിട്ടിട്ടുള്ളതാണ്.

തുടര്‍ന്ന് സംഘടനകള്‍ സംവിധായകന്‍ എം പദ്മകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചു. ആദ്യം തയ്യാറായില്ലെങ്കിലും സംഘടനകളുടെ നിര്‍ബന്ധത്തിന് പദ്മകുമാര്‍ വഴങ്ങി. സജീവ്പിള്ളയുമായി സംസാരിച്ചപ്പോള്‍ സഹകരിക്കുമെന്ന് ലഭിച്ച ഉറപ്പിന്മേലാണ് പദ്മകുമാര്‍ സമ്മതം അറിയിച്ചത്. വീണ്ടും ഷൂട്ട് ആരംഭിച്ച് മൂന്നാം ഷെഡ്യൂള്‍ സെറ്റ് വര്‍ക്ക് അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ജനുവരി 16ന് സജീവ് പിള്ളയുടെ വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. നിര്‍മ്മാതാവ് ഇതുവരെ സംവിധായകന് പണം ഒന്നും നല്‍കിയിട്ടില്ലെന്നും മറ്റുമുള്ള പച്ച കള്ളങ്ങളായിരുന്നു നോട്ടീസില്‍. 25ന് നിശ്ചയിച്ച ഷൂട്ടിങ് മുടക്കുവാനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. വക്കീല്‍ നോട്ടീസിന്റെ മറുപടി കൈപ്പറ്റാതിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തിന്റെ വിലാസം ഉറപ്പുവരുത്തിയതിന് ശേഷമാണ് മറുപടി അയച്ചത്.

സജീവ് കമ്പനിക്ക് വരുത്തിവെച്ച ഭീകരനഷ്ടങ്ങള്‍ക്കും കമ്പനിയുടെ സല്‍പേര് ഇല്ലാതാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരശ്രമങ്ങള്‍ക്കും എഗ്രിമെന്റ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിനിമയെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്തുകൊണ്ട് നിയമപരമായി തന്നെ നഷ്ടപരിഹാര ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കും. മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ല.”

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018