FILM NEWS

‘ഒന്നനങ്ങി ചെയ്യടോ’യെന്ന് ഫഹദിനോട് ഷൈജു ഖാലിദ്, സജി എന്നും ഓര്‍മിക്കപ്പെടുമെന്ന് സൗബിന്‍; ഷൂട്ടിങ്ങ് ഓര്‍മകളുമായി കുമ്പളങ്ങി ടീമിന്റെ ഒത്തുചേരല്‍ 

ദിലീഷ് പോത്തന്റെ അസോസിയേറ്റ് ആയിരുന്ന മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌ക്കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷഹീര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും പാട്ടുമെല്ലാം പറയുന്ന പോലെ തന്നെ ചിത്രം ഒരു ഫീല്‍ഗുഡ് മൂവിയായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം കണ്ടു കഴിയുമ്പോള്‍ തങ്ങള്‍ തൃപ്തരാണെന്ന് ദിലീഷ് പോത്തന്‍ പറയുന്നു. ചിത്രം ഫെബ്രുവരി 7ന് റിലീസ് ചെയ്യാനിരിക്കെ എല്ലാവരും ഒത്തുചേര്‍ന്ന ഗെറ്റുഗതര്‍ വീഡിയോയിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ദിവസങ്ങളിലെ രസകരമായ അനുഭവങ്ങളും താരങ്ങള്‍ പങ്കുവെച്ചു. തന്റെ ആദ്യ ഷോട്ട് എടുത്തു കഴിഞ്ഞപ്പോള്‍ അത് പോര എന്നു പറയാന്‍ എല്ലാവര്‍ക്കും മടിയായിരുന്നുവെന്ന് ഫഹദ് പറയുന്നു. എന്നാല്‍ എല്ലാവരും മടിച്ചു നില്‍ക്കുന്ന സമയത്ത് ക്യാമറയുടെ പിന്നില്‍ നിന്ന് ഷൈജു ഖാലിദ് ഒന്നു അനങ്ങി ചെയ്യടാ എന്ന് പറഞ്ഞുവെന്നും ഫഹദ് ചിരിച്ചു കൊണ്ട് ഓര്‍മിക്കുന്നു.

ചിത്രം കാണാന്‍ ഒരുപാട് കാരണങ്ങള്‍ പ്രേക്ഷകരോട് പങ്കുവെയ്ക്കാമെങ്കിലും എല്ലാത്തിനുമുപരി ചിത്രം കാണുന്നവര്‍ പശ്ചാത്തപിക്കില്ലെന്നും ഫഹദ് പറഞ്ഞു. തങ്ങള്‍ എല്ലാവരും വളരെ അധികം ആസ്വദിച്ചു ചെയ്ത ചിത്രമാണിത്. പ്രേക്ഷകര്‍ക്കും അതേ അനുഭവമായിരിക്കും ലഭിക്കുകയെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവിതത്തില്‍ ഇനി എന്നും ഒപ്പമുണ്ടാവുന്ന കഥാപാത്രമാണ് ചിത്രത്തിലെ സജിയെന്നും ഷൂട്ടിങ് കഴിഞ്ഞിട്ടും പലപ്പോഴും സജി കേറി വന്നിരുന്നുവെന്നും സൗബിനും പറയുന്നു.

കുമ്പളങ്ങിയുടെ പശ്ചാത്തലത്തിലുള്ള സഹോദരരുടെ സൗഹൃദവും പ്രണയവുമെല്ലാമാണ ചിത്രം പറയുന്നത്. സൈജു ശ്രീധരന്റേതാണ് എഡിറ്റിംഗ്. നേരം, കബാലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ രമേഷ് തിലകും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018