FILM NEWS

ആഷിഖ് അബുവിന്റെ ‘വൈറസിന്’ സ്‌റ്റേ; കോടതി നടപടി കഥ മോഷ്ടിച്ചതെന്ന ഹര്‍ജിയെ തുടര്‍ന്ന്; പരാതി നല്‍കിയത് സംവിധായകന്‍ ഉദയ് ആനന്ദന്‍

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന് കോടതിയുടെ സ്റ്റേ. തന്റെ കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സംവിധായകന്‍ ഉദയ് ആനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം ജില്ലാ കോടതി നടപടി. വൈറസ് എന്ന പേരും കഥയും തന്റേതാണെന്നും 2018 നവംബറില്‍ ഇതേ പേരില്‍ കഥ രജിസ്റ്റര്‍ ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു. പകര്‍പ്പവകാശ ലംഘനം ഉന്നയിച്ചാണ് ഹര്‍ജി. കേസ് വരുന്ന 16ന് കോടതി വീണ്ടും പരിഗണിക്കും.

മമ്മൂട്ടി ചിത്രമായ വൈറ്റ്, രഞ്ജിത് ഒരുക്കിയ കേരള കഫേയിലെ ഫഹദ് നായകനായ മൃത്യുഞ്ജയം, അജ്മല്‍ നായകനായ പ്രണയകാലം എന്നീ സിനിമകളുടെ സംവിധായകനാണ് ഉദയ് ആനന്ദന്‍.

വൈറസിന്റെ ചിത്രീകരണം കോഴിക്കോട് മെഡിക്കല്‍ കോളെജ് ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നതിനിടെയാണ് കോടതി നടപടി. കളക്ടര്‍ ശ്രീറാം സാംബശിവ റാവുവാണ് ആദ്യ ക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.കോഴിക്കോട് ജില്ലയില്‍ തന്നെയാണ് സിനിമയുടെ മുഴുവന്‍ ചിത്രീകരണവും നടത്തുന്നത്.

നിപ്പ വൈറസ് പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ അണിയറയിലും സ്‌ക്രീനിലും നിരക്കുന്നത് വമ്പന്‍ താരനിരയാണ്. പാര്‍വ്വതി തിരുവോത്ത്, ടോവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, ആസിഫ് അലി, ദിലീഷ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാളിദാസ് ജയറാം ചിത്രത്തില്‍ നിന്ന് തിരക്കുകള്‍ കാരണം പിന്മാറിയിരുന്നു. കാളിദാസന് പകരം ശ്രീനാഥ് ഭാസിയാകും ഈ വേഷത്തില്‍ അഭിനയിക്കുക.രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

നടന്‍ ടോവിനോ തോമസ് ചിത്രത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് ആയി ആണ് എത്തുന്നത്. രേവതി ആരോഗ്യ മന്ത്രി കെ. കെ ഷൈലജയായി അഭിനയിക്കുന്നു. നിപ്പാ രോഗബാധിതരെ പരിശോധിക്കുന്നതിനിടെ അന്തരിച്ച ലിനി സിസ്റ്റെറെ റിമ കല്ലിങ്കല്‍ അവതരിപ്പിക്കും

ത്രില്ലറും വൈകാരികതയും നിറഞ്ഞ മാസ്സ് റിയല്‍ സ്റ്റോറിയായാണ് സിനിമ എത്തുക എന്ന് ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു. കോഴിക്കോട് പശ്ചാത്തലത്തിലുള്ള തിരക്കഥ തയ്യാറാക്കുന്നത് മുഹ്സിന്‍ പരാരി,സക്കരിയ, സുഹാസ്, ഷറഫു കൂട്ടുകെട്ടാണ്. വിഷു റിലീസായി ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018