FILM NEWS

‘തോല്‍വിയില്‍ നിന്നല്ലേ ഞാന്‍ തുടങ്ങിയത്, ഒരുപാട് തോറ്റിട്ടുണ്ടെങ്കിലും തളര്‍ന്നിട്ടില്ല’; പടം ഓടാത്തതല്ല, ചിന്തകള്‍ തെറ്റായിരുന്നു എന്ന് തിരിച്ചറിയുന്നതാണ് യഥാര്‍ഥ തോല്‍വിയെന്ന് ഫഹദ് 

ആദ്യ സിനിമയില്‍ തന്നെ വലിയ പരാജയം ഏറ്റുവാങ്ങിയ നടനാണ് ഫഹദ് ഫാസില്‍. അച്ഛന്‍ ഫാസില്‍ സംവിധാനം ചെയ്ത ‘കയ്യെത്തും ദൂരത്ത്’ എന്ന ചിത്രം നേരിട്ട പരാജയത്തിനും വിമര്‍ശനത്തിനും ശേഷം ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സിനിമയില്‍ ഫഹദ് തിരിച്ചു വരവ് നടത്തിയത്. രണ്ടാം വരവില്‍ വിമര്‍ശനങ്ങള്‍ക്ക് പകരം മലയാള സിനിമയിലെ ഇന്നത്തെ മികച്ച അഭിനേതാവ് എന്ന വിശേഷണമാണ് ഓരോ ചിത്രം കഴിയുമ്പോഴും താരം നേടുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘കുമ്പളങ്ങി നൈറ്റ്‌’സിലെ ഷമി എന്ന കഥാപാത്രം.

താന്‍ തോല്‍വിയില്‍ തളര്‍ന്നു പോകുന്ന വ്യക്തിയല്ലന്നാണ് ഫഹദ് പറയുന്നത്. തോല്‍വിയില്‍ നിന്ന് തുടങ്ങിയ ആളാണ് താന്‍, ഒരുപാട് തവണ തോറ്റിട്ടുണ്ട് പക്ഷേ അങ്ങനെ തളര്‍ന്നിട്ടില്ല. പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിന്റെ ഗെറ്റുഗദര്‍ വീഡിയോയില്‍ സംവിധായകനായ ദിലീഷ് പോത്തന്റെ ‘തോല്‍ക്കുമ്പോള്‍ പെട്ടെന്ന് തളര്‍ന്നു പോകുന്നയാളാണോ’ എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി.

തോല്‍വിയിലാണ് തുടങ്ങുന്നത്. ഒരു പാട് തോറ്റിട്ടിട്ടുണ്ട് പക്ഷേ തളര്‍ന്നിട്ടില്ല. പടം ഓടിയില്ലെങ്കില്‍ ആ പടത്തിനുണ്ടായ സാമ്പത്തിക നഷ്ടമല്ല. മറിച്ച് നമ്മള്‍ തെറ്റായിരുന്നല്ലോ എന്നാണ് എന്റെ ചിന്ത. കഴിഞ്ഞ ആറ് മാസമോ അതിലപ്പുറമോ നാം കൊണ്ടു നടന്ന ചിന്ത അല്ലെങ്കില്‍ തീരുമാനമാണ് തെറ്റായി പോയത്. തൊഴിലുണ്ടാകുന്ന കാലത്തോളം പണമുണ്ടാക്കാം, പക്ഷേ നമ്മുടെ ചിന്ത തെറ്റായി എന്ന് തോന്നുന്നതാണ് യഥാര്‍ഥ തോല്‍വി.
ഫഹദ് ഫാസില്‍

നിര്‍മാതാവായത് കൊണ്ടല്ല വ്യത്യസ്തമായ കഥാപാത്രമായിട്ടു കൂടി ചിത്രത്തില്‍ അഭിനയിച്ചത്. കഥാപാത്രത്തെക്കുറിച്ച് അവര്‍ തന്ന വിവരണം തൃപ്തിപ്പെടുത്തുന്നതായിരുന്നു. അത് ഗംഭീര സിനിമയാകുമെന്നുറപ്പുണ്ടായിരുന്നു. ഗംഭീരമായ സിനിമയില്‍ ഏത് കഥാപാത്രം ചെയ്താലും അത് നന്നാവുമെന്നത് സിനിമയുടെ സത്യമാണെന്നും ഫഹദ് പറഞ്ഞു.

വില്ലനായിട്ടഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വില്ലന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യത്തില്‍ വിശ്വസിച്ചാല്‍ മാത്രമേ അത് ചെയ്യാന്‍ കഴിയു. പോസിറ്റീവോ നെഗറ്റീവോ ആയിക്കോട്ടെ കഥാപാത്രം പറയുന്ന നിലപാടില്‍ ഉറച്ചു നിന്നാല്‍ മാത്രമേ അത് ചെയ്യാന്‍ നമുക്ക് കഴിയു. തന്റെ കരിയരില്‍ ഈ ചിത്രം ചെയ്യേണ്ടത് ഇപ്പോഴാണെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ട് കൂടിയാണ് ചിത്രം ഏറ്റെടുത്തതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ , നസ്രിയ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018