FILM NEWS

സിനിമയിലെ ലിംഗനീതിക്കായുള്ള പോരാട്ടത്തില്‍ ഡബ്ല്യൂസിസി വഴിത്തിരിവെന്ന് തോമസ് ഐസക്; സ്ത്രീ സംവിധായകര്‍ക്കായി വരും വര്‍ഷങ്ങളില്‍ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തും 

മലയാള സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമ കളക്ടീവ്‌ (ഡബ്ല്യുസിസി) ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ മുഖ്യ വഴിത്തിരിവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ വര്‍ഷത്തെ ബജറ്റില്‍ സ്ത്രീ സംവിധായകര്‍ക്കായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

ബജറ്റില്‍ മുന്ന് കോടി രൂപയാണ് സ്ത്രീ സംവിധായകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്‌.

പുരുഷാധിപത്യ സാഹചര്യത്തെ വെല്ലുവിളിച്ചു കൊണ്ട് മലയാള സിനിമാ മേഖലയില്‍ സ്ത്രീ കലാകാരികളുടെ മുന്നേറ്റമുണ്ടായിരിക്കുകയാണ്. സ്ത്രീ കലാകാരികളെ പിന്തുണക്കേണ്ടതായിട്ടുണ്ട്. 3 കോടി രൂപ വലിയൊരു തുകയല്ല.പക്ഷേ വരും വര്‍ഷങ്ങളില്‍ ഇത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി എന്‍ഡിടിവിയോട് പറഞ്ഞു.

ലോകത്തെല്ലായിടത്തും സിനിമ നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണ്, അതിന്റെ രണ്ടിരട്ടി ബുദ്ധമുട്ടാണ് സ്ത്രീകള്‍ക്ക്. ഡബ്ല്യുസിസിയുടെ ഭാഗമായി സിനിമയൊരുക്കുന്നതും വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരമൊരു നീക്കമെന്നും ഇത് ഒരു പ്രധാനപ്പെട്ട തുടക്കമാണെന്നും ഡബ്ല്യുസിസി അംഗവും ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റുമായ ബീനാ പോള്‍ പറഞ്ഞു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ 2017ലാണ് ഡബ്ല്യൂസിസി രൂപം കൊണ്ടത്. സിനിമയിലെ ആണ്‍മേല്‍ക്കോയ്മയും സ്ത്രീവിരുദ്ധതയുമെല്ലാം സംഘടന തുറന്നു കാട്ടിയിരുന്നു. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരിന്റെയും കോടതിയുടെയും ഇടപെടലിനും സംഘടന ശ്രമിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018