FILM NEWS

മീടു ഗുണം ചെയ്തു, പുതിയ നടിമാര്‍ ചൂഷണങ്ങള്‍ നേരിടുന്നില്ല, ഡബ്ല്യുസിസിയെ പിന്തുണച്ച് നിമിഷ സജയന്‍; നിലപാടിന്റെ പേരില്‍ പ്രേക്ഷകര്‍ സിനിമ കാണാതിരിക്കില്ല 

സ്ത്രീകള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ തുറന്നു പറഞ്ഞ 'മീടു' കാമ്പയിന്‍ സമൂഹത്തില്‍ പോസിറ്റീവായ ഫലമാണ് ഉണ്ടാക്കിയതെന്ന് നടി നിമിഷ സജയന്‍. ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയ മാറ്റം കാരണം പുതിയ നടിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ചൂഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നാണ് വ്യക്തമാക്കുന്നതെന്ന് 'ഗള്‍ഫ്മാധ്യമ'വുമായി സംസാരിക്കവേ നിമിഷ പറഞ്ഞു.

തങ്ങളുടെ നിലപാടുകള്‍ തുറന്ന് പറയുന്നതിനെ ലിംഗവിത്യാസങ്ങളോടെ കാണേണ്ടതില്ല. കയ്പ്പുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അത് പറയുന്നതില്‍ നിന്ന് അവരെ തടസപ്പെടുത്തേണ്ട കാര്യമില്ല. സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസി പോലുള്ള സംഘടനകള്‍ മലയാള സിനിമയില്‍ ശക്തമാകുന്നതിനെ പിന്തുണക്കുന്നുവെന്നും നിമിഷ പറഞ്ഞു.

സാമൂഹിക വിഷയങ്ങളിലും അങ്ങനെ തന്നെയാണ് നിലപാട്. ശബരിമല വിഷയം വന്നപ്പോള്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ അവിടേക്ക് പോകട്ടെ എന്ന അഭിപ്രായം താന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതിഷ്ടപ്പെടാതെ ചിലര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. മറ്റു ചിലര്‍ പിന്തുണക്കുകയും ചെയ്തു. എന്നിരുന്നാലും ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്ന് പറയുന്നതിനെയാണ് ഇഷ്ടപ്പെടുന്നത്.
നിമിഷ സജയന്‍

സിനിമയില്‍ നടിമാര്‍ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ അവര്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് ആളുകള്‍ കയറില്ല എന്ന ധാരണ തെറ്റാണ്. നടി പറഞ്ഞ കാര്യം അനിഷ്ടം ഉണ്ടാക്കി എന്നതൊന്നും പ്രേക്ഷകരെ ബാധിക്കില്ലെന്നും നല്ല സിനിമയും നല്ല കഥാപാത്രങ്ങളുമാണെങ്കില്‍ ആളുകള്‍ കൃത്യമായും സിനിമ കണ്ടിരിക്കുമെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബോളിവുഡില്‍ നിന്ന് വിവിധ താരങ്ങള്‍ മീടൂ കാമ്പയിനെ പിന്തുണച്ചെത്തിയിരുന്നുവെങ്കിലും മലയാള സിനിമാ സംഘടനകള്‍ അതില്‍ വ്യക്തമായ നിലപാട് അറിയിച്ചിരുന്നില്ല. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ മീടൂ കാമ്പയിനെ ‘ഫാഷന്‍’ എന്നായിരുന്നു വിശേഷിപ്പിച്ചത്. തുടര്‍ന്ന് ഡബ്ല്യൂസിസി അടക്കമുള്ള സംഘടനകള്‍ അതിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

സ്ത്രീ വിരുദ്ധത മഹത്വവല്‍ക്കരിക്കുന്നതിനെതിരെ പ്രതികരിച്ച നടി പാര്‍വതി തിരുവോത്തിനെതിരെ വ്യാപകമായി സെബര്‍ ആക്രമണവും നടി അഭിനയിച്ച് പുറത്തിറങ്ങിയ മൈ സ്റ്റോറി എന്ന ചിത്രത്തിനെതിരെ കാമ്പയിനും നടന്നിരുന്നു. തനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പാര്‍വതിയും മുന്‍പ് പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018