FILM NEWS

‘ഇവിടെ കിട്ടുന്ന സ്‌നേഹം യഥാര്‍ത്ഥമെന്നാണ് അവര്‍ വിശ്വസിക്കുന്നത്’; സണ്ണി ലിയോണിയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ അഞ്ജലി അമീര്‍  

സണ്ണി ലിയോണി സലിംകുമാറിനൊപ്പം 
സണ്ണി ലിയോണി സലിംകുമാറിനൊപ്പം 

ബോളിവുഡ് നടി സണ്ണി ലിയോണിയെ അധിക്കേപിക്കുന്നവര്‍ക്കെതിരെ ട്രാന്‍സ് അഭിനേത്രി അഞ്ജലി അമീര്‍. സലിം കുമാറും സണ്ണി ലിയോണിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ആദ്യം കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും പിന്നീട് കമന്റുകള്‍ കണ്ടപ്പോള്‍ വിഷമമായെന്നും അഞ്ജലി പറഞ്ഞു. ഹിന്ദി സിനിമാ ലോകത്ത് നിന്നും ലഭിക്കുന്നതിന്റെ ഇരുപതില്‍ ഒന്ന് മാത്രമേ മലയാളത്തില്‍ നിന്നും സണ്ണിയ്ക്ക് ലഭിക്കുന്നുള്ളൂ. ഇവിടെ ലഭിക്കുന്ന സ്‌നേഹവും സ്വീകരണവും കളങ്കമറ്റതാണെന്നാണ് അവര്‍ കരുതുന്നത്. ആ വിശ്വാസം തകര്‍ക്കരുതെന്നും കേരളത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്‌മെന്റിന്റെ 20/1 മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും ജെനൂയിനാണെന്ന് വിചാരിച്ചിട്ടാണ്. ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളേയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ.  
അഞ്ജലി ആമീര്‍  

താന്‍ സണ്ണി ലിയോണിക്കൊപ്പം നില്‍ക്കുന്ന ചിത്രം നടന്‍ സലിംകുമാര്‍ പങ്കുവെച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും അഭിനയിക്കുന്ന രംഗീല എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് സലിംകുമാര്‍ ഷെയര്‍ ചെയ്തത്. ട്രോളുകള്‍ക്കും സ്‌നേഹപ്രകടനങ്ങള്‍ക്കും ഒപ്പം അധിക്ഷേപങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കമന്റുകളായെത്തി. പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചു എന്നതിന്റെ പേരില്‍ മുന്‍പും സണ്ണി ലിയോണിക്ക് വിവിധയിടങ്ങളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

അഞ്ജലി അമീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

“ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരു പാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ വിഷമമായി. ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയില്‍ എനിക്ക് പറയാനുള്ളത്, അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മന്റിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും ജനുവിനാണെന്ന് വിചാരിച്ചിട്ടാണ് ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മള്‍ സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കുത്- അവര്‍ സന്തോഷിക്കട്ടെ. ഒരു പാടിഷ്ടം സണ്ണി ലിയോണി നല്ല നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ.”

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018