FILM NEWS

ബോളിവുഡ് നടന്‍ മഹേഷ് ആനന്ദ് അന്തരിച്ചു; ചലച്ചിത്രലോകം തഴഞ്ഞ ‘അഭിമന്യു’വിലെ ഡോണ്‍ ജീവിതം തള്ളിനീക്കിയത് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്ത്  

80കളിലേയും 90കളിലേയും ബോളിവുഡ് സിനിമകളില്‍ ജനപ്രിയ വില്ലനായിരുന്ന മഹേഷ് ആനന്ദ് അന്തരിച്ചു. 57കാരനായ നടന്റെ മൃതദേഹം മുംബൈ അന്ധേരി വെര്‍സോവയിലെ വീട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. മഹേഷ് ആനന്ദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യുവിലെ വില്ലനായാണ് മലയാളി പ്രേക്ഷകര്‍ മഹേഷ് ആനന്ദിനെ ഓര്‍ക്കുന്നത്. മുംബൈ അധോലോകത്തെ അമര്‍ ബാക്കിയ എന്ന ചൂടനും ക്രൂരനുമായ ഡോണ്‍ ആയി മഹേഷ് ആനന്ദ് തകര്‍ത്താടിയിരുന്നു.

ബോളിവുഡ് നടന്‍ മഹേഷ് ആനന്ദ് അന്തരിച്ചു; ചലച്ചിത്രലോകം തഴഞ്ഞ ‘അഭിമന്യു’വിലെ ഡോണ്‍ ജീവിതം തള്ളിനീക്കിയത് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്ത്  

കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്പര്‍ വണ്‍, വിജേതാ, ഷഹന്‍ഷാ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, സണ്ണി ഡിയോള്‍, സഞ്ജയ് ദത്ത്, ഗോവിന്ദ എന്നിവരുടെ ചിത്രങ്ങളില്‍ സാന്നിധ്യമായിരുന്നു മഹേഷ് പിന്നീട് പതിയെ അപ്രത്യക്ഷനായി. ഭാര്യ മോസ്‌കോയില്‍ ആയതിന് ശേഷം വെര്‍സോവയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മഹേഷിന്റെ താമസം.

ബോളിവുഡ് നടന്‍ മഹേഷ് ആനന്ദ് അന്തരിച്ചു; ചലച്ചിത്രലോകം തഴഞ്ഞ ‘അഭിമന്യു’വിലെ ഡോണ്‍ ജീവിതം തള്ളിനീക്കിയത് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്ത്  

ഇക്കഴിഞ്ഞ ജനുവരി 18ന് പുറത്തിറങ്ങിയ ‘രംഗീല രാജ’ എന്ന ചിത്രം തനിക്ക് 18 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാലോകത്ത് നിന്ന് ലഭിച്ച ഓഫറാണെന്ന് മഹേഷ് പറഞ്ഞിരുന്നു. സിനിമാലോകത്ത് നിന്ന് തഴയപ്പെട്ടതോടെ ശേഷിക്കുന്ന വര്‍ഷങ്ങളില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയത് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്താണെന്ന് മഹേഷ് ആനന്ദ് വെളിപ്പെടുത്തുകയും ചെയ്തു.

തന്റെ അവസാന ചിത്രം റിലീസ് ചെയ്തതിന്റെ സന്തോഷം മഹേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ഒരു സിനിമ റിലീസാകുന്നതില്‍ സന്തോഷമുണ്ട്. രംഗീല രാജ, ചിത്രത്തിന്റെ അവസാനത്തെ ആറ് മിനുട്ടുകളില്‍ മാത്രമാണ് ഞാനുള്ളത്. എന്റെ തിരിച്ചുവരവ് നിങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  
മഹേഷ് ആനന്ദ്  

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018