FILM NEWS

‘ഞാന്‍ വെറും 12-ാം ക്ലാസുകാരന്‍’; ഇംഗ്ലീഷിന്റെ കാര്യത്തില്‍ ശശി തരൂരുമായി താരതമ്യം ചെയ്യല്ലേയെന്ന് പൃഥ്വിരാജ്  

പൃഥ്വിരാജ്
പൃഥ്വിരാജ്
‘ഞാന്‍ കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത വെറും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള സിനിമാനടനാണ്.’

ഇംഗ്ലീഷ് ഭാഷാപ്രയോഗത്തിന്റെ പേരില്‍ തന്നെയും ശശി തരൂരിനെയും താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുതെന്ന് നടന്‍ പൃഥ്വിരാജ്. ഭാഷാജ്ഞാനം ശരിക്കും പാണ്ഡിത്യമാണ്. ചരിത്രത്തേക്കുറിച്ചും പൊളിറ്റിക്കല്‍ സയന്‍സിനേക്കുറിച്ചും പരിജ്ഞാനമുള്ള പണ്ഡിതനാണ് ശശി തരൂര്‍. താന്‍ വെറും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള സിനിമാ നടന്‍ മാത്രമാണെന്നും പൃഥ്വിരാജ് പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നടന്റെ പ്രതികരണം.

ശ്രീ ശശി തരൂരിന്റെ പേര് ഞാനുമായി താരതമ്യം ചെയ്ത് അദ്ദേഹത്തെ ഇന്‍സള്‍ട്ട് ചെയ്യരുത്. അദ്ദേഹം ശരിക്കുമൊരു പണ്ഡിതനാണ്. എന്റെ വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസാണ്. ഞാന്‍ കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത വെറും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള സിനിമാനടനാണ്. അതുകൊണ്ട് ഞങ്ങളെ ഒരുമിച്ച് പറഞ്ഞ് അദ്ദേഹത്തെ ഇന്‍സള്‍ട്ട് ചെയ്യരുത്.   
പൃഥ്വിരാജ്  

രാഷ്ട്രീയത്തിലേക്ക് ഓഫര്‍ വന്നാല്‍ സ്വീകരിക്കില്ലെന്നും നടന്‍ വ്യക്തമാക്കി. അതില്‍ യാതൊരു സംശയവും ഇല്ല. രാഷ്ട്രീയത്തില്‍ താല്‍പര്യമോ അതിനുള്ള അഭിരുചിയോ ഇല്ലാത്ത ഒരു വ്യക്തിയാണ് താനെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ ലൈംഗീകതയെ അനുകൂലിച്ച് കുറച്ച് ദിവസങ്ങള്‍ മുമ്പ് പൃഥ്വിരാജ് നടത്തിയ പ്രസ്താവന വാര്‍ത്തയായിരുന്നു. സ്വവര്‍ഗപ്രണയം രോഗമാണെന്ന് പറയുന്നവര്‍ക്കാണ് മാനസികരോഗം. സ്വവര്‍ഗ ലൈംഗീകത എന്നത് യാഥാര്‍ത്ഥ്യമാണ്. അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തില്‍ ഉണ്ടെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടിയിരുന്നു.

പൃഥ്വിരാജ് നായകനായെത്തിയ ജെനൂസ് മുഹമ്മദ് ചിത്രം നയന്‍ മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടുള്ള പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018