FILM NEWS

ഓണ്‍ലൈന്‍ ടിക്കറ്റ് കൊള്ള: ബുക്‌മൈഷോയുടെ കുത്തക അവസാനിപ്പിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യമന്ത്രിയെ കാണും 

സിനിമാ ടിക്കറ്റ് ബുക്കിങ്ങില്‍ നിന്ന് ഓണ്‍ലൈന്‍ ഭീമനായ ബുക്ക്‌മൈഷോയ്ക്ക് പകരം സര്‍ക്കാര്‍ കരാറടിസ്ഥാനത്തില്‍ കമ്പനിയെ ഏര്‍പ്പെടുത്തുന്ന നീക്കത്തിന് വീണ്ടും പ്രതീക്ഷ. സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എകെ ബാലന്റെയും നേതൃത്വത്തില്‍ നാളെ കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ഈ വിഷയം സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ ഉന്നയിച്ചേക്കും.

നാളെ നടക്കുന്ന ചര്‍ച്ചയില്‍ മമ്മൂട്ടിയും മോഹന്‍ലാലും സിനിമാമേഖലയിലെ സംഘടനാപ്രതിനിധികളും ടിക്കറ്റിങ്ങിന് ബദല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചേക്കുമെന്നാണ് സൂചന. നിര്‍മാതാക്കള്‍ക്കും ഈ അഭിപ്രായത്തോട് യോജിപ്പാണുള്ളത്‌.

ഒരു വര്‍ഷം കേരളത്തില്‍ നിന്നും നൂറു കോടി രൂപയിലധികമാണ് റിലയന്‍സിന് കീഴിലുള്ള ബുക്ക് മൈ ഷോ കൊണ്ടുപോകുന്നത്. കരാറടിസ്ഥാനത്തില്‍ ഒരു ടിക്കറ്റിന് 5 രൂപ മാത്രം ഈടാക്കാന്‍ കെല്‍ട്രോണ്‍ സഹായത്തോടെ സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച നീക്കം റദ്ദാക്കിയാണ് ഈ കൊള്ള നടക്കുന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് കഴിഞ്ഞ സര്‍ക്കാര്‍ ഐനെറ്റ് വിഷന്‍ എന്ന കമ്പനിക്ക് 2015ല്‍ കരാര്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് ചില രാഷ്ട്രീയ ഇടപെടലില്‍ നടപടി റദ്ദാക്കുകയായിരുന്നു. ഇതുമൂലം കേരളത്തിലെ തിയ്യേറ്ററുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ബുക്ക് മൈ ഷോ എന്ന സ്വകാര്യ കമ്പനി കൈയ്യടക്കി വയ്ക്കുന്ന സ്ഥിതിയിലായി.

ഒരു ടിക്കറ്റിന് ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജായി ഇരുപത് രൂപ മുതല്‍ ബുക്ക്‌മൈഷോ ഈടാക്കുന്നുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തുക വര്‍ധിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഓരോ ടിക്കറ്റിനും കമ്മിഷന്‍ ഈടാക്കുകയും ചെയ്യും ഇതിനെല്ലാമെതിരെ കമ്പനിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എങ്കിലും ഭൂരിഭാഗം തിയ്യേറ്ററുകളിലും ഓണ്‍ലൈന്‍ ടിക്കറ്റിങ്ങ് സൗകര്യം നല്‍കുന്നത് ബുക്ക്‌മൈഷോയിലൂടെ മാത്രമാണ് എന്ന കാരണത്താല്‍ പ്രേക്ഷകര്‍ക്ക് മറ്റ് വഴിയില്ലാതാവുകയായിരുന്നു.

ഓണ്‍ലൈന്‍ ടിക്കറ്റ് കൊള്ള: ബുക്‌മൈഷോയുടെ കുത്തക അവസാനിപ്പിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യമന്ത്രിയെ കാണും 
ബുക്ക് മൈ ഷോയിലെ നിരക്ക്, ഓരോ ടിക്കറ്റിനും പ്രത്യേകം തുട ഈടാക്കുന്നു  
കേരളത്തിലാകെ മള്‍ട്ടിപ്ലക്‌സുകളുടെ എണ്ണം കൂടിയതും ബുക്ക് ചെയ്ത് സിനിമ കാണാന്‍ കൂടുതല്‍ ആളുകളെത്തുന്ന തരത്തില്‍ പുതിയൊരു സംസ്‌കാരം രൂപപ്പെട്ടതും ബുക്ക് മൈ ഷോയ്ക്ക് ഗുണകരമായി. സംസ്ഥാനത്തെ പ്രധാന തിയ്യേറ്ററുകളിലെല്ലാം ഇപ്പോള്‍ റിലീസ് ദിവസങ്ങളിലും അവധി ദിവസങ്ങളിലുമെല്ലാം ഓണ്‍ലൈന്‍ ബുക്കിങ്ങ് പൂര്‍ണ്ണമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2013ല്‍ കെല്‍ട്രോണിനായിരുന്നു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനമൊരുക്കുന്നതിനുള്ള കരാര്‍ ലഭിച്ചത്. സംസ്ഥാന ഐടി മിഷന്‍ പങ്കാളിയായിരുന്ന പദ്ധതിയില്‍ സാങ്കേതിക വിദ്യയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കരാര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ ബുക്ക് മൈ ഷോ ഉള്‍പ്പെടെ 4 സ്ഥാപനങ്ങള്‍ പങ്കെടുക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ ടിക്കറ്റ് കൊള്ള: ബുക്‌മൈഷോയുടെ കുത്തക അവസാനിപ്പിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യമന്ത്രിയെ കാണും 
ബുക്ക് മൈ ഷോയില്‍ ലിസ്റ്റ് ചെയ്ത തിയ്യേറ്ററുകളിലെ തിരക്ക്   

ഏറ്റവും കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ നടന്‍ ഉണ്ണി ശിവപാലിന്റെ ഉടമസ്ഥതയിലുള്ള ഐനെറ്റ് വിഷന്‍സ് ആന്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ലഭിച്ചത്. 10 രൂപ ഓരോ ടിക്കറ്റിലും ഈടാക്കാനായിരുന്നു തീരുമാനം. ഇതില്‍ നിന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ക്ഷേമനിധിയിലേക്ക് 5 രൂപ നല്‍കുകയും ചെയ്യും. ഒന്നിലധികം ടിക്കറ്റ് ബുക്ക് ചെയ്താല്‍ പ്രത്യേക തുക ഈടാക്കുകയും ഇല്ല

അതായത് ഒരു ടിക്കറ്റിന് 5 രൂപ നിരക്കില്‍ ഡിജിറ്റല്‍ ടിക്കറ്റിംഗ് നടത്താം എന്നായിരുന്നു തീരുമാനം. ഇത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, വിതരണക്കാരുടെ സംഘടന, തീയ്യേറ്റര്‍ ഉടമകളുടെ സംഘടന എന്നിവര്‍ അംഗീകരിക്കുകയും ചെയ്തു.

കരാര്‍ പ്രകാരം 2013 മുതല്‍ 15 വരെ രണ്ട് വര്‍ഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയ്യേറ്ററുകളില്‍ ഐനെറ്റ് വിഷന്‍ സൗജന്യമായി ഓണ്‍ലൈന്‍ ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിച്ചു. ഇവയുടെ പ്രവര്‍ത്തനം വിലയിരുത്തി ബോധ്യമായതിനേത്തുടര്‍ന്ന് 2015 മെയ് 1 മുതല്‍ കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ ഇവര്‍ക്ക് കെല്‍ട്രോണ്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തു.

5 വര്‍ഷത്തേക്ക് ബിഒടി വ്യവസ്ഥയില്‍ ടിക്കറ്റിംഗ് സംവിധാനമൊരുക്കാനുള്ളതായിരുന്നു അനുമതി. അതിന് ശേഷം സാങ്കേതിക വിദ്യയും തീയ്യേറ്ററുകളില്‍ സ്ഥാപിക്കുന്ന മെഷീനുകളുമടക്കം കെല്‍ട്രോണിന് കൈമാറണമെന്നായിരുന്നു കരാര്‍.

എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ പദ്ധതി തടസ്സം നേരിടാന്‍ തുടങ്ങി. തിയ്യറ്റര്‍ ഉടമകളുടെ സമരത്തിന്റെ മറവില്‍ കരാര്‍ മരവിപ്പിക്കുകയായിരുന്നു. ആദ്യം പുറപ്പെടുവിച്ച ഓര്‍ഡര്‍ മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ റദ്ദാക്കി. ഇതിനെതിരെ ഉണ്ണി ശിവപാല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും രണ്ടര വര്‍ഷം കഴിഞ്ഞും കേസ് തുടരുകയാണ്.

സര്‍ക്കാരിനും പ്രേക്ഷകര്‍ക്കും ലാഭകരമാകുന്ന പദ്ധതിയാണ് കുരുക്കില്‍ കിടക്കുന്നത്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞാന്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ബദല്‍ സാധ്യമാകുമെന്നാണ് പ്രേക്ഷകരും കരുതുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018