FILM NEWS

‘അതില്‍ ഞാനും മോഹന്‍ലാലും സഹോദരന്‍മാരായിരുന്നു’; നടക്കാതെ പോയ പത്മരാജന്‍ ചിത്രത്തേക്കുറിച്ച് ‘ഞാന്‍ ഗന്ധര്‍വന്‍’ നടന്‍ നിതീഷ് ഭരദ്വാജ്  

നിതീഷ് ഭരദ്വാജ് പത്മരാജന്‍ പുസ്തകങ്ങളുമായി 
നിതീഷ് ഭരദ്വാജ് പത്മരാജന്‍ പുസ്തകങ്ങളുമായി 
‘എന്റെ കുടുംബത്തില്‍ ആരും 44-45 വയസിനപ്പുറം ജീവിച്ചിരുന്നിട്ടില്ലെന്ന് ഷൂട്ടിങ്ങിനിടയില്‍ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.’

'ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം' എന്ന ജോണ്‍സണ്‍ മാഷിന്റെ സംഗീതം മുഴങ്ങുമ്പോഴൊക്കെ നെറ്റിയില്‍ തിളങ്ങുന്ന ആഭരണം അണിഞ്ഞ ഗന്ധര്‍വനെ മിക്കവരും ഓര്‍ക്കും. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ടിരുന്ന നിതീഷ് ഭരദ്വാജാണ് മലയാളികള്‍ക്ക് മുന്നില്‍ ഗന്ധര്‍വനായെത്തിയത്. പത്മരാജന്‍ ഓര്‍മ്മയായതിന്റെ 28-ാം വര്‍ഷം അദ്ദേഹത്തിന്റെ ഗന്ധര്‍വന്‍ കേരളത്തില്‍ വീണ്ടുമെത്തി.

1991 ജനുവരിയിലാണ് ഞാന്‍ ഗന്ധര്‍വ്വന്‍ തിയേറ്ററുകളിലെത്തുന്നത്. ചിത്രം പുറത്തിറങ്ങി കുറച്ചുദിവസത്തിനകം കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വെച്ച് ‘പപ്പേട്ടന്‍’ വിടവാങ്ങി. ചിത്രത്തിന് തുടക്കത്തില്‍ ലഭിച്ച തണുപ്പന്‍ പ്രതികരണത്തില്‍ പത്മരാജന് വിഷമമുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.  

പത്മരാജന്റെ കലാജീവിതത്തെ അടിസ്ഥാനമാക്കി കൊച്ചിയില്‍ ആരംഭിച്ച 'പപ്പേട്ടന്‍സ് കഫേ' സന്ദര്‍ശിക്കാനാണ് നിതീഷ് എത്തിയത്. പത്മരാജന്‍ മരണം മുന്‍കൂട്ടി കണ്ടിരുന്നെന്നും ഞാന്‍ ഗന്ധര്‍വന്‍ ചിത്രീകരണത്തിനിടെ പത്മരാജന്‍ മരണത്തേക്കുറിച്ച് കൂടെക്കൂടെ സംസാരിക്കുമായിരുന്നെന്നും നിതീഷ് പറയുന്നു. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നിതീഷ് ഭരദ്വാജിന്റെ പ്രതികരണം.

എന്റെ കുടുംബത്തില്‍ ആരും 44-45 വയസിനപ്പുറം ജീവിച്ചിരുന്നിട്ടില്ലെന്ന് ഷൂട്ടിങ്ങിനിടയില്‍ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. നമ്മള്‍ അങ്ങനെ ചിന്തിക്കരുതെന്ന് ഞാന്‍ പറഞ്ഞു. ഓരോ ആത്മാവിനും അതിന്റെ ഗതിയുണ്ട്. എന്നാല്‍ 45 വയസിന് മുകളില്‍ ജീവിച്ചിരിക്കില്ലെന്ന് അദ്ദേഹം സ്വയം ബോധ്യപ്പെടുത്തിയിരിക്കുകയായിരുന്നു.   
നിതീഷ് ഭരദ്വാജ്  

തന്നേയും മോഹന്‍ലാലിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള ചിത്രമായിരുന്നു പത്മരാജന്റെ അടുത്ത പ്രൊജക്ടെന്നും നിതീഷ് ഓര്‍ത്തെടുത്തു.

അത് രണ്ട് സഹോദരന്‍മാരുടെ കഥയായിരുന്നു. ആ ചിത്രത്തിന്റെ കാര്യത്തില്‍ ഏറെ ഉത്സാഹവാനായിരുന്നു അദ്ദേഹം. മോഹനായിരുന്നു (പ്രൊഡ്യൂസര്‍ ആര്‍ മോഹന്‍) അത് നിര്‍മ്മിക്കാനിരുന്നത്.   
നിതീഷ് ഭരദ്വാജ്  

മോഹന്‍ലാലിനേപ്പോലുള്ള ഒരു നടന്റെ ഒപ്പം അഭിനയിക്കാനുള്ള വലിയൊരു അവസരം കൂടിയായിരുന്നു അത്. അതാണ് നഷ്ടമായത്. പത്മരാജന്റെ ഒപ്പം ഒരു ചിത്രം കൂടി ചെയ്തിരുന്നെങ്കില്‍ താന്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയേനെയെന്നും നിതീഷ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018