FILM NEWS

സര്‍ഗാത്മകമായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വര്‍മയില്‍ നിന്ന് സ്വയം പിന്മാറിയെന്ന് ബാല; ‘ധ്രുവിന്റെ കരിയര്‍ ഓര്‍ത്ത് ഇത് ഇവിടെ അവസാനിപ്പിക്കുന്നു’

സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ 'വര്‍മ' സംവിധായകന്‍ ബാലയ്ക്ക് പകരം മറ്റൊരു സംവിധായനേക്കൊണ്ട് വീണ്ടും ചിത്രീകരണം നടത്തുകയാണെന്ന വാര്‍ത്ത നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് പലരും കേട്ടത്. വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍.

താന്‍ സ്വയം ചിത്രത്തില്‍ നിന്ന് പിന്മാറിയതാണെന്ന് ബാല പറഞ്ഞു. സര്‍ഗാത്മകമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി താന്‍ തന്നെയായിരുന്നു ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ധ്രുവിന്റെ കരിയറിനെ ബാധിക്കാതിരിക്കാനായി വിഷയം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബാല വ്യക്തമാക്കി.

ചിത്രീകരണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം നിര്‍മാതാക്കള്‍ നല്‍കിയിരുന്നു. പക്ഷെ, നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്മെന്റ് ചിത്രത്തിന്റെ ഫൈനല്‍ റിസല്‍ട്ടില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. മാറ്റം വരുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബാല ചിത്രത്തില്‍ നിന്ന് പിന്മാറിയത്.  

ചിത്രം പൂര്‍ണ്ണമായും വീണ്ടും ചിത്രീകരിക്കുമെന്നാണ് ഇ ഫോര്‍ എന്റര്‍ടെയ്മെന്റ് അറിയിച്ചിരിക്കുന്നത്. വിക്രമിന്റെ മകന്‍ ധ്രുവ് തന്നെയായിരിക്കും നായകനെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. വിക്രമിനെ നായകനാക്കി 'സേതു', 'പിതാമഹന്‍' എന്നീ ചിത്രങ്ങള്‍ ഒരുക്കി ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ സംവിധായകനാണ് ബാല.

ചിത്രത്തിന്റെ നിലവാരത്തില്‍ തങ്ങള്‍ തൃപ്തരല്ല. ഇത് പ്രദര്‍ശിപ്പിക്കേണ്ടെന്ന് തങ്ങള്‍ തീരുമാനിച്ചുവെന്നായിരുന്നു ചിത്രം വീണ്ടും നിര്‍മിക്കുന്നതിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചത്. വലിയ ധനനഷ്ടമുണ്ടായെങ്കിലും അര്‍ജുന്‍ റെഡ്ഡി തമിഴില്‍ കാണണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. ധ്രുവിനെ നായകനാക്കിയുള്ള പുതിയ തമിഴ് പതിപ്പ് ജൂണിലിറങ്ങും. സംവിധായകനെ കൂടാതെ താരനിരയും പുതിയതായിരിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

വിജയ് ദേവരക്കൊണ്ടെ നായകനായ അര്‍ജുന്‍ റെഡ്ഡി തെന്നിന്ത്യയില്‍ ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. വര്‍മ്മയുടെ ടീസര്‍ പുറത്തിറങ്ങിയതോടെ ഇരു ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടുള്ള രൂക്ഷവിമര്‍ശനവുമുണ്ടായി. മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരായിരുന്നു വര്‍മ്മയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

രാധന്‍ ആയിരുന്നു വര്‍മ്മയുടെ സംഗീതം നിര്‍വഹിച്ചത്. എം സുകുമാര്‍ ക്യാമറ ചലിപ്പിച്ചു. ധ്രുവിനെ കൂടാതെ പുതിയ ചിത്രത്തില്‍ ആരൊക്കെ ഉണ്ടാവും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018