FILM NEWS

ഷമ്മിയെ പോലൊരു സദാചാര ഭീകരന്‍ എല്ലാ ആണുങ്ങളിലുമുണ്ടായേക്കാമെന്ന് ശ്യാം പുഷ്‌കരന്‍; ഫഹദ് അഭിനയിച്ചത് കൊണ്ട് മാത്രം കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്ക് പറഞ്ഞില്ല

ശ്യാം പുഷ്‌കരന്‍ എന്ന തിരക്കഥാകൃത്ത് എത്ര ലളിതമായിട്ടാണ് കഥ പറഞ്ഞു കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്നതെന്നതിനുള്ള പുതിയ ഉദാഹരണമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം പറയുന്നത് നാലു സഹോദരന്മാരുടെ ജീവിതമാണെങ്കിലും അതിനകത്ത് അദ്ദേഹം പറയാതെ പറയാനായി പല കാര്യങ്ങളും ഒളിപ്പിച്ചിരിക്കുന്നു.

സാധാരണ പ്രേക്ഷകര്‍ സിനിമയിലെ കുടുംബ ഡ്രാമയിലേക്ക് ആകര്‍ഷിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്ന് ശ്യാം പുഷ്‌കരന്‍ പറയുന്നു. അതാണിപ്പോള്‍ തിയ്യേറ്ററുകളില്‍ നിന്ന് നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും. കഥ എല്ലാവരിലേക്കും എത്തുന്നു. സിനിമ ആസ്വദിക്കപ്പെടുക എന്നതാണ് പ്രധാനമെന്നും ബാക്കി കാര്യങ്ങള്‍ പിന്നാലെ അവരിലേക്കെത്തെട്ടെയെന്നും ശ്യാം ‘ദേശാഭിമാനി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തെക്കുറിച്ചും ശ്യാം പറയുന്നു. ഷമ്മിയെ പോലെ സദാചാര ഭീകരന്‍ ചിലപ്പോള്‍ എല്ലാ പുരുഷന്മാരിലും കാണുമെന്നും അത്തരമൊരാള്‍ തന്നിലുമുണ്ടായിരുന്നുവെന്നും ശ്യാം കൂട്ടിച്ചേര്‍ക്കുന്നു.

ഷമ്മിയെന്ന കഥാപാത്രത്തെ പുറത്തു നിന്നു മാത്രമേ സിനിമ കാണുന്നുള്ളു. ഒരുപക്ഷേ സ്വന്തം ജീവിത ബോധ്യങ്ങളുടെ ഇരയായിരിക്കാം അയാള്‍, നാലു സഹോദരന്മാരുടെ കഥ പറയാന്‍ കിടക്കുമ്പോള്‍ ഇനി ഷമ്മിയെ കുറച്ചു കൂടി സിനിമയില്‍ വിവരിക്കാന്‍ കഴിയുമായിരുന്നില്ല. ഫഹദ് അഭിനയിക്കുന്നത് കൊണ്ട് മാത്രം ഷമ്മിയുടെ മുന്‍കാല ജീവിതത്തെ കുറിച്ച് വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
ശ്യാം പുഷ്‌കരന്‍

ഷമ്മിയെന്ന കഥാപാത്രത്തെ കുറിച്ച് ഫഹദിനോട് പറഞ്ഞപ്പോള്‍ തന്നെ ഫഹദ് അഭിനയിക്കാമന്നേല്‍ക്കുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ നിര്‍മാണവും ഏറ്റെടുത്തു. ചിത്രത്തില്‍ ഷമ്മിയായി ഫഹദിന്റെ അസാധ്യമായ രൂപപരിണാമമാണ് സെറ്റില്‍ കണ്ടതെന്നും ശ്യാം കൂട്ടിച്ചേര്‍ക്കുന്നു.

സൗബിന്‍ ഷഹീര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ദിലീഷ് പോത്തന്‍ , ശ്യാം പുഷ്‌കരന്‍, നസ്രിയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഷൈജു ഖാലിദിന്റേതാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതമൊരുക്കിയിരിക്കുന്നു. സൈജു ശ്രീധരന്റേതാണ് എഡിറ്റിംഗ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018