FILM NEWS

കമലിന്റെ ‘ആമി’യും ബീനാ പോളിന്റെ ‘കാര്‍ബണും’ ചലച്ചിത്ര പുരസ്‌കാരത്തിന് ;അക്കാദമിയില്‍ പ്രതിസന്ധി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി സമര്‍പ്പിച്ച കമല്‍ സംവിധാനം ചെയ്ത ആമി, ബീനാ പോള്‍ എഡിറ്റിംഗ് നിര്‍വഹിച്ച കാര്‍ബണ്‍ എന്നീ ചിത്രങ്ങള്‍ മത്സരത്തില്‍ പരിഗണിക്കണോ എന്ന കാര്യത്തില്‍ അക്കാദമിയില്‍ പ്രതിസന്ധി. അക്കാദമി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ആറംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വ്യക്തിഗത അവാര്‍ഡിനു മത്സരിക്കാന്‍ പാടില്ലെന്ന് ചട്ടങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നതാണ് അക്കാദമി ചെയര്‍മാന്‍ കമലിന്റെയും വൈസ് ചെയര്‍പഴ്‌സന്‍ ബീന പോളിന്റെയും ചിത്രങ്ങള്‍ക്ക് കുരുക്കായത്.

രണ്ടു ചിത്രങ്ങളും മത്സരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന അഭിപ്രായമാണ് സാംസ്‌കാരിക മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതെന്നാണ് സൂചന. കമല്‍ ചെയര്‍മാന്‍ പദവി രാജിവെച്ച ശേഷം അവാര്‍ഡിനായി മത്സരിക്കണമെന്ന നിലപാടാണ് മന്ത്രിയുടെ ഓഫിസിന്റേതെന്നാണ് വിവരം.

ചട്ടം അനുസരിച്ച് എക്‌സിക്യുട്ടീവ് അംഗങ്ങളുടെ സിനിമകള്‍ വ്യക്തിപരമായ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കില്ല. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിച്ചാലും വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ല. സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനു നിയമതടസ്സമില്ലാത്തതിനാല്‍ അവാര്‍ഡിനു സമര്‍പ്പിച്ച ചിത്രം ഏകപക്ഷീയമായി തള്ളാനുമാവില്ല.

അക്കാദമി ഭാരവാഹികളുടെ ചിത്രത്തിന് അവാര്‍ഡ് ലഭിച്ചാല്‍ വിവാദമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സിനിമ അവാര്‍ഡിനു സമര്‍പ്പിക്കുന്നതു നിര്‍മാതാക്കളാണെന്നിരിക്കെ സംവിധായകനോ എഡിറ്റര്‍ക്കോ അതില്‍ അഭിപ്രായം പറയാനാവില്ല. ചിത്രം പിന്‍വലിക്കാന്‍ നിര്‍മാതാവിന് മാത്രമേ സാധിക്കൂ.

മികച്ച ചിത്രം, സംവിധായകന്‍, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ക്കു വേണ്ടി മത്സരിക്കുന്നതിനു മാത്രമേ 'ആമി'ക്കു തടസ്സമുള്ളൂ. എഡിറ്റര്‍ക്കുള്ള അവാര്‍ഡിനു മത്സരിക്കുന്നതിന് 'കാര്‍ബണി'നും തടസ്സമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം വരുന്നതിന് മുന്‍പേ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഹരിഹരന്‍, അമോല്‍ പലേക്കര്‍, കെ.പി.കുമാരന്‍ തുടങ്ങിയവരെയാണ് ജൂറി ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.105 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018