വാണിജ്യസിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നതെന്നും സിനിമയിലെ സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. അന്തരിച്ച ചലച്ചിത്രകാരനും സെന്റ് ജോസഫ് കോളെജ് ഓഫ് കമ്മ്യൂണിക്കേഷന്‍ സ്ഥാപക പ്രിന്‍സിപ്പലുമായ പ്രൊഫ. ജോണ്‍ ശങ്കരമംഗലത്തിന്റെ സ്മരണാര്‍ത്ഥം ചങ്ങനാശേരി കുരിശുംമൂട് സെന്റ് ജോസഫ് കോളെജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
സിനിമ എത്രമാത്രം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചെലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ല. അത്തരം സിനിമകള്‍ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ഷിപ്പ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നത്. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നത്.
പുലിമുരുകന് പോലെ ചിത്രമെടുക്കുന്നവര്‍ക്ക് പ്രശ്നമില്ല. സാധാരണ ചിത്രങ്ങള്‍ ഒരുക്കുന്നവര്ക്കാണ് ബുദ്ധിമുട്ട്. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍, പുലിമുരുകന് എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല. ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അടൂര്‍ പറഞ്ഞു.
ബാഹുബലിയും പുലിമുരുകനും നല്ല സിനിമകളല്ലെന്ന് നേരത്തെയും സംവിധായകന് അടൂര്‍ പറഞ്ഞിരുന്നു. ആര് അഭിനയിച്ചതായാലും പുലിമുരുകന് എന്നു പേരുകേട്ടാല്‍ പോലും താന്‍ ആ വഴി പോകില്ലെന്നും പേരുകേട്ടാല്‍ തന്നെ ആ പടത്തെ കുറിച്ച് മനസിലാക്കാമെന്നുമായിരുന്നു അടൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.