FILM NEWS

‘അമുദവന്‍ ആദര്‍ശശാലിയായ നായകനല്ല വെറും സാധാരണക്കാരന്‍; എന്തിനാണ് ലൈംഗികത വിലക്കപ്പെട്ടതായി കാണുന്നത്?’; പേരന്‍പിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംവിധായകന്‍ റാം  

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് മികച്ച പ്രതികരണവുമായി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന അവസ്ഥയുള്ള പാപ്പായുടെ അച്ഛനായ അമുദവനായിിട്ടാണ് മമ്മൂട്ടിയെത്തുന്നത്. പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ലിംഗവ്യത്യാസത്തിന്റെയും അതിന്റെ സംഘര്‍ഷങ്ങളുടെയും കഥ പറയാന്‍ അച്ഛന്റെയും മകളുടെയും കഥ തിരഞ്ഞെടുത്തത് കഥ പറയാന്‍ എളുപ്പത്തിനായിട്ടാണെന്ന് റാം പറയുന്നു.

'പുരുഷന്‍' എന്നതില്‍ നിന്ന് മാറി ഒരച്ഛന്‍ തന്റെ മകളെ മനസിലാക്കുന്നതും പിന്നീട് ട്രാന്‍സ്ജെന്‍ഡറെ വിവാഹം കഴിക്കുന്നതുമെല്ലാം ലിംഗ വ്യത്യാസത്തെ കുറിച്ച് പറയാന്‍ സഹായകമാകുമെന്ന് കരുതിയിരുന്നുവെന്ന് റാം 'ദ ന്യൂസ് മിനിറ്റി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മനുഷ്യന്‍ എപ്പോഴും പ്രകൃതിയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. നമുക്കെല്ലാമറിയാമെന്നാണ് നാം കരുതുന്നത്. പക്ഷേ അങ്ങനെയല്ല. പ്രകൃതി മനുഷ്യന് കീഴിലാണോ അതോ മുകളിലാണോ എന്ന ചോദ്യം കാലങ്ങളായി നിലനില്‍ക്കുന്നു. പ്രകൃതിയുമായി സംഘര്‍ഷത്തിലാവുന്ന നിയമങ്ങളും, സന്മാര്‍ഗികതയും, സദാചാരവുമെല്ലാം മനുഷ്യന്‍ ഉണ്ടാക്കിയെന്നും പ്രകൃതിയെ അടയ്ക്കി വെയ്ക്കനാണ് മനുഷ്യന്‍ എന്നും ശ്രമിച്ചതെന്നും റാം പറയുന്നു.

സ്പാസ്റ്റിക് പരാലിസിസ് പ്രകൃതിയെ സംബന്ധിച്ച് അസാധാരണമല്ല, പ്രകൃതി എല്ലാവരെയും അവരായി തന്നെയാണ് രൂപം നല്‍കിയിരിക്കുന്നത്. ആരും എല്ലാം തികഞ്ഞവരല്ല, പക്ഷേ എന്നിട്ടും നാം കുറവുകളുള്ളവരെ കാണുമ്പോള്‍ നമ്മള്‍ സാധാരണക്കാരും അവര്‍ ശാപം കിട്ടിയവരുമാണ് എന്ന രീതിയിലാണ് കാണുക. ചിത്രത്തിലെ അച്ഛനെയോ അമ്മയെയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതാണ് ചിത്രത്തിന്റെ തത്വം.
റാം

സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു കുട്ടിയുടെ ജീവിതം പറയുകയായിരുന്നില്ല തന്റെ ഉദ്ദേശമെന്ന് റാം പറയുന്നു. ഒരു സാധാരണക്കാരന്‍ ആ കുട്ടിയുമായി ജീവിക്കുന്നതും അയാള്‍ കടന്നു പോകുന്നതുമായിരുന്നു താന്‍ പറയാന്‍ കരുതിയത്. അതു കൊണ്ടാണ് ആ ജീവിതത്തിലെ മാറ്റങ്ങള്‍ പല അധ്യായങ്ങളാക്കി ചിത്രം അവതരിപ്പിച്ചതെന്നും റാം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ നായകനായ അമുദവന്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു വ്യക്തിയാണ്. തന്റെ സ്വാര്‍ഥതയില്‍ നിന്നും, അജ്ഞതയില്‍ നിന്നും ദിനം പ്രതി മാറിമാറി വരുന്ന വ്യക്തിയാണ് അയാള്‍. മകള്‍ പാപ്പാ ഇല്ലെങ്കില്‍ അയാള്‍ക്ക് ഒരിക്കലും ട്രാന്‍സ്‌വുമണായ മീരയെ മനസ്സിലാക്കാന്‍ കഴിയില്ലായിരുന്നുവെന്നും റാം പറയുന്നു.

അമുദവന്‍ മീരയോടേ ഒരിക്കല്‍ നീ എന്റെ വീട്ടില്‍ ആ പുരുഷനുമായി എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നുണ്ട്. അത് അയാളുടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെക്കുറിച്ചുളള ധാരണയാണ്. അയാള്‍ കുലീനനോ, മഹാനോ ആയ ഒരു വ്യക്തിയല്ല, അയാള്‍ ജീവിതം മനസിലാക്കിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി മാത്രമാണ്. അയാള്‍ ആദര്‍ശവാദിയായ നായകനുമല്ല, വെറുമൊരു സാധാരണക്കാരനാണ്.
റാം

ചിത്രം പറയുന്ന ലൈംഗികതയുടെ വിഷയം സമൂഹത്തില്‍ ഒരു ചര്‍ച്ചയുണ്ടാക്കുമെന്ന് തനിക്കറിയാമായിരുന്നുവെന്ന് റാം വ്യക്തമാക്കുന്നു. പക്ഷേ പറയാനുദ്ദേശിക്കുന്ന വിഷയം ആ വൈകാരികതയോടെ എത്തിക്കാന്‍ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പുണ്ടായിരുന്നു. ചിത്രം കാണുന്ന പ്രേക്ഷകര്‍ അവര്‍ നാല്‍പ്പത് വയസ്സോ, അന്‍പത് വയസ്സോ ഉള്ളവരായാല്‍ പോലും അവര്‍ക്ക് 13-14 വയസ്സുള്ളപ്പോള്‍ ആ ലൈംഗിക ചിന്തകളിലൂടെ അവര്‍ കടന്നു പോയിട്ടുണ്ട്. അത് പുതിയതായിട്ടുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ രതിജന്യമായ ഒന്നായല്ല തികച്ചും സാധാരണകാര്യമായാണ് അവ ചിത്രീകരിച്ചിരിക്കുനെനതെന്ന് പറയുന്ന റാം എന്തിനാണ് ലൈംഗികതയെ വിലക്കപ്പെട്ട ഒന്നായോ അമിത പ്രാധാന്യമുള്ള ഒന്നായോ കാണുന്നതെന്നും ചോദിക്കുന്നു.

'തങ്കമീന്‍കള്‍' എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സാധനയാണ് ചിത്രത്തില്‍ പാപ്പായായി അഭിനയിക്കുന്നത്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍, എന്നിവരും പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് പേരന്‍പിന് ഈണം നല്‍കിയിരിക്കുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018