FILM NEWS

വിനയന്റെ വിലക്കൊഴിഞ്ഞു; മോഹന്‍ലാലിനെ നായകനാക്കി വമ്പന്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് സംവിധായകന്‍

സംവിധായകന്‍ വിനയന് മുന്‍നിര താരങ്ങളും സംഘടനകളും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒഴിയുന്നു. നടന്‍ മോഹന്‍ലാലിനെ നായകനാക്കിയാണ് വിനയന്‍ തിരിച്ചുവരുന്നത്. ആദ്യമായാണ്‌ഇരുവരും ഒന്നിക്കുന്നത്.

മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹത്തിനൊപ്പം ചിത്രം ചെയ്യാന്‍ പോകുകയാണെന്നും വിനയന്‍ പറഞ്ഞു. ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കുമെന്നും വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത് ചിത്രമായിരിക്കും അതെന്നും വിനയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രവും വിനയന്‍ പങ്കുവെച്ചിട്ടുണ്ട്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്. ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും, സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല. ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.”

1990ല്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പ് മദന്‍ലാലിനെ നായകനാക്കി വിനയന്‍ സിനിമ ചെയ്തതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

2007ല്‍ സുരേഷ് ഗോപിയെ നായകനാക്കി ചെയ്ത ബ്ലാക് ക്യാറ്റ് എന്ന ചിത്രത്തിന് ശേഷം മുന്‍നിര നായകനടന്‍മാര്‍ ആരും വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. അമ്മയും തിലകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ താരസംഘടനയെയും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള 'സൂപ്പര്‍ താരങ്ങളേയും' രൂക്ഷമായി വിമര്‍ശിച്ച് വിനയന്‍ രംഗത്തെത്തിയിരുന്നു. 2014ല്‍ പുറത്തിറക്കിയ ലിറ്റില്‍ സൂപ്പര്‍മാന് ശേഷം 2018ലാണ് വിനയന്റെ അടുത്ത ചിത്രമെത്തുന്നത്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കിയെടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി വിജയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018