FILM NEWS

ആമിയും കാര്‍ബണും പിന്‍വലിക്കില്ല; ചട്ടമനുസരിച്ച് നടപടിയെന്ന് മന്ത്രി എകെ ബാലന്‍; ‘വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക്’  പരിഗണിക്കില്ല 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മത്സരത്തില്‍ നിന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത 'ആമി'യും വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍ എഡിറ്റിങ് നിര്‍വഹിച്ച 'കാര്‍ബണും പിന്‍വലിക്കില്ല. ഇവരുടെ ചിത്രങ്ങള്‍ മത്സരത്തിനെത്തിയാല്‍ ചലച്ചിത്ര അക്കാദമിയുടെ ചട്ടമനുസരിച്ച് പറയുന്ന കാര്യങ്ങളനുസരിച്ചാകും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി.

അക്കാദമി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ആറംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വ്യക്തിഗത അവാര്‍ഡിനു മത്സരിക്കാന്‍ പാടില്ലെന്നാണ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ക്കായി ബൈലോയില്‍ മാറ്റംവരുത്തില്ല. വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഒഴികെ മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്നതില്‍ ഈ ചിത്രങ്ങള്‍ക്ക് വിലക്കില്ല. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ നിരസിക്കാന്‍ അക്കാദമിക്ക് കഴിയില്ല.

മികച്ച ചിത്രം, സംവിധായകന്‍, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ക്കു വേണ്ടി മത്സരിക്കുന്നതിനു മാത്രമേ 'ആമി'ക്കു തടസ്സമുള്ളൂ. എഡിറ്റര്‍ക്കുള്ള അവാര്‍ഡിനു മത്സരിക്കുന്നതിന് 'കാര്‍ബണി'നും തടസ്സമുണ്ട്. ഭാരവാഹികളുടെ സിനിമകള്‍ മത്സരത്തിനെത്തിയാല്‍ അത് വിവാദമാകുമെന്ന ആശങ്ക സര്‍ക്കിരനുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം വരുന്നതിന് മുന്‍പേ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഹരിഹരന്‍, അമോല്‍ പലേക്കര്‍, കെ.പി.കുമാരന്‍ തുടങ്ങിയവരെയാണ് ജൂറി ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018