FILM NEWS

സത്യന്റെ സിംഹാസനം അലങ്കരിക്കാന്‍ വന്നതാണോയെന്ന് ചോദ്യം; സിംഹാസനം വേണ്ട പിന്നിലൊരു ബെഞ്ച് മതിയെന്ന് മമ്മൂട്ടി

മലയാള സിനിമ വളര്‍ച്ചയുടെ ചരിത്രത്തില്‍ സത്യന്‍ എന്ന നടന്റെ സ്ഥാനം ഒരുപാട് മുകളിലാണ്. 150 ലേറെ ചിത്രങ്ങളിലഭിനയിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാവെന്ന് വിശേഷണം നേടിയിട്ടുള്ള സത്യന്‍ വിട വാങ്ങിയിട്ട് നാലര പതിറ്റാണ്ട് പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്.

ആ സിംഹാസനത്തിന് ചേര്‍ന്നയാള്‍ എന്ന വിശേഷണം പിന്നീട് നേടിയിട്ടുള്ളത് നടന്‍ മമ്മൂട്ടിയാണ്. മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടി അഭിനയ മികവോടെ നാല് പതിറ്റാണ്ടായി മമ്മൂട്ടി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പുതിയ ചിത്രമായ പേരന്‍പിലൂടെ മമ്മൂട്ടിയുടെ അഭിനയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സത്യന്റെ സിംഹാസനം നേടാനെത്തിയ വ്യക്തിയാണോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

തിരുവനന്തപുരം കേസരി പ്രസ് ക്ലസ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിലാണ് മമ്മൂട്ടി സത്യന്റെ സിംഹാസനം അലങ്കരിക്കാന്‍ വന്നതാണോ എന്ന ചോദ്യത്തോട് മമ്മൂട്ടി പ്രതികരിച്ചത്.

സത്യന്റെ സിംഹാസനത്തിലിരിക്കാന്‍ യോഗ്യതയുളള ഒരു നടന്‍ എന്നൊക്കെ അന്നത്തെ കാലത്ത് പറഞ്ഞ് കേട്ടിരുന്നു. പക്ഷേ അന്ന് അത് കേട്ട് പുളകം കൊണ്ടിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. എനിക്ക് സിംഹാസനമൊന്നും വേണ്ട ഒരു ബെഞ്ച് കിട്ടിയാല്‍ മതി ഞാന്‍ അവിടെ ഇരുന്നോളാം
മമ്മൂട്ടി

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പും, തെലുങ്ക് ചിത്രം യാത്രയും തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന അവസ്ഥയുള്ള പാപ്പായുടെ അച്ഛനായ അമുദവനായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. യാത്രയില്‍ അന്തരിച്ച ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ ആയി വേഷമിടുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018