FILM NEWS

മമ്മൂട്ടിയെ ജൂനിയര്‍ ആര്‍ടിസ്‌റ്റെന്ന് വിളിച്ച രാംഗോപാല്‍ വര്‍മ്മ തിരുത്തി; വൈഎസ്ആറിനെ ആനശ്വരനാക്കിയെന്ന് പ്രശംസ  

രാം ഗോപാല്‍ വര്‍മ്മ  
രാം ഗോപാല്‍ വര്‍മ്മ  

തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിക്കുന്നതിലും പേരുകേട്ട സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ ഇകഴ്ത്തിയും മകന്‍ ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തിയും രാമു ഇട്ട ട്വീറ്റ് വിവാദമായിരുന്നു.

മമ്മൂട്ടിക്ക് പതിറ്റാണ്ടുകള്‍ കൊണ്ട് കഴിയാത്തത് മകന് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കഴിയുമെന്നാണ് ആര്‍ജിവി പറഞ്ഞത്. മമ്മൂട്ടി മകനില്‍ നിന്ന് അഭിനയം പഠിക്കണം. മകനുമായി താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ടിസ്റ്റ് മാത്രമാണെന്നും ബോളിവുഡ് സംവിധായകന്‍ പറഞ്ഞുകളഞ്ഞു. ദുല്‍ഖര്‍ ചിത്രം 'ഓ കെ കണ്‍മണി' കണ്ട ശേഷമായിരുന്നു ആര്‍ജിവിയുടെ പ്രതികരണം. പത്ത് ജീവിതകാലം കഴിഞ്ഞാലും പിതാവിന്റെ അഭിനയശേഷിക്ക് ഒപ്പമെത്താന്‍ കഴിയില്ലെന്ന ദുല്‍ഖറിന്റെ മറുപടിയും അന്ന് ചര്‍ച്ചയായി.

മമ്മൂട്ടിയേക്കുറിച്ചുള്ള ആര്‍ജിവിയുടെ മറ്റൊരു ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി വേഷമിട്ട 'യാത്ര' കണ്ട ആര്‍ജിവി നടനെ പ്രശംസിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. മനോഹരമായ ചിത്രമാണ് യാത്രയെന്നും എന്നെന്നേക്കുമായി വൈഎസ്ആറിനെ അനശ്വരനാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളെന്നും രാമു ട്വീറ്റ് ചെയ്തു.

അതിമനോഹമായ ചിത്രമാണ് യാത്ര. മഹാനായ നേതാവായ വൈഎസ്ആറിന്റെ ജീവിതത്തിലേക്കുള്ള മഹത്തായ നേര്‍ക്കാഴ്ച്ച. അദ്ദേഹത്തിന് ജീവന്‍ നല്‍കിയ മഹി വി രാഘവിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തെ എന്നെന്നേക്കുമായി അനശ്വരനാക്കിയതിന് മമ്മൂട്ടിക്ക് അഭിനന്ദനങ്ങള്‍.  
രാം ഗോപാല്‍ വര്‍മ്മ  
മമ്മൂട്ടിയെ ജൂനിയര്‍ ആര്‍ടിസ്‌റ്റെന്ന് വിളിച്ച രാംഗോപാല്‍ വര്‍മ്മ തിരുത്തി; വൈഎസ്ആറിനെ ആനശ്വരനാക്കിയെന്ന് പ്രശംസ  

ആര്‍ജിവിയുടെ ട്വീറ്റിന് താഴെ മമ്മൂട്ടി ആരാധകര്‍ പഴയ പരിഹാസ ട്വീറ്റിന്റെ ചിത്രങ്ങള്‍ മറുപടിയായി ഇടുന്നുണ്ട്. ബോളിവുഡ് സംവിധായകന്റെ പ്രശംസയോട് മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. നടനും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ ബയോപിക്ക് ഒരുക്കുന്ന തിരക്കിലാണ് ആര്‍ജിവി ഇപ്പോള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018