FILM NEWS

ദിലീപ് പകവീട്ടിയെന്ന് ആര്‍ എസ് വിമല്‍ പറഞ്ഞത് രണ്ട് വര്‍ഷം മുമ്പത്തെ ചാനല്‍ ചര്‍ച്ചയില്‍; ഇന്നലത്തേത് വ്യാജവാര്‍ത്തയാണെന്ന് സംവിധായകന്‍  

ആര്‍ എസ് വിമല്‍
ആര്‍ എസ് വിമല്‍

നടന്‍ ദിലീപ് പകവീട്ടിയെന്നും തന്നോടും കാവ്യാ മാധവനോടും കള്ളം പറഞ്ഞെന്നും സംവിധായകന്‍ ആര്‍ എസ് വിമല്‍ പറഞ്ഞതായുള്ള വാര്‍ത്ത പല മാധ്യമങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ' പ്രതികരണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്.

രണ്ട് വര്‍ഷം മുമ്പ് 'എന്ന് നിന്റെ മൊയ്തീന്‍' സംവിധായകന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ് കഴിഞ്ഞ ദിവസത്തെ പ്രതികരണമെന്ന നിലയില്‍ വാര്‍ത്തയായത്. ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ 2017 ജൂലൈ മാസം നടന്ന ചര്‍ച്ചയിലായിരുന്നു ആര്‍ എസ് വിമല്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ബി പി മൊയ്തീന്‍ സ്മാരകത്തിന് വേണ്ടി ദീലീപ് 30 ലക്ഷം നല്‍കിയത് തന്നോടുള്ള പക പോക്കാനാണ്, ദിലീപിനേയും കാവ്യയെയും നായികാ-നായകന്‍മാരാക്കി സിനിമ ചെയ്യാനുദ്ദേശിച്ചെങ്കിലും ദിലീപ് പിന്മാറി, ഞാന്‍ ദിലീപിനെ വേണ്ടെന്ന് വെച്ചെന്ന് കാവ്യയോട് കള്ളം പറയുകയും ചെയ്തു, ദിലീപിന്റെ പേര് ഒരിക്കലും മൊയ്തീന്‍ സ്മാരകത്തിന്റെ ശിലാ ഫലകത്തില്‍ വരരുത് എന്നീ കാര്യങ്ങള്‍ ആര്‍ എസ് വിമല്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പ്രചരിപ്പിക്കപ്പെട്ട വാര്‍ത്തകളില്‍ പ്രതികരണവുമായി ആര്‍ എസ് വിമല്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ആരോ പടച്ചുവിട്ടതുമാണെന്നുമാണ് സംവിധായകന്റെ ആരോപണം.

ഏതെങ്കിലുമൊരു മാധ്യമ പ്രവര്‍ത്തകനെ കണ്ടിട്ട് മാസങ്ങളായി. അതിനിടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എന്റെ പേരിലുള്ള വ്യാജവാര്‍ത്തകള്‍. ആരോ പടച്ചു വിട്ട, ഒരേ അച്ചില്‍ വാര്‍ത്തവ.  
ആര്‍ എസ് വിമല്‍  

ചിയാന്‍ വിക്രമിനെ നായകനാക്കി കര്‍ണ്ണന്‍ ചെയ്യുന്ന സമയത്ത് വാര്‍ത്തകള്‍ വരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിമല്‍ ആരോപിച്ചു.

മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്. എന്റെ രക്തം ആര്‍ക്കോ ആവശ്യമുണ്ട്.  
ആര്‍ എസ് വിമല്‍  

ആര്‍ എസ് വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

“ മലയാളി നെഞ്ചേറ്റിയ എന്നു നിന്റെ മൊയ്തീൻ എന്റെ ഒന്നര പതിറ്റാണ്ടു കാലത്തെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതിനു വേണ്ടി ഞാനൊഴുക്കിയ കണ്ണീരിനും വിയർപ്പാക്കിയ ചോരയ്ക്കും അളവില്ല!

കർണ്ണനും അതേപോലെ തന്നെയാണ്. മൊയ്തീനു ശേഷം ആർ. എസ്. വിമലില്ല എന്നു പറഞ്ഞവർ പോലുമുണ്ട്. പക്ഷേ, ഒടുവിൽ നമ്മുടെ സിനിമാ ഇതിഹാസമായി ചിയാൻ വിക്രമിനെ കേന്ദ്രമാക്കി ക്യാമറ ഉരുണ്ടു തുടങ്ങും വരെയും ഞാൻ ഒരു പാട് കണ്ണീരുണ്ടിട്ടുണ്ട്.

മഹാവീർ കർണ്ണയുടെ ആദ്യ ഷെഡ്യൂളിനായി ഒന്നര മാസത്തോളം ഹൈദരാബാദിലായിരുന്നു. മടങ്ങി വന്നിട്ട് രണ്ടു നാളേ ആയിട്ടുള്ളു. ഇന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലുമാണ്. തികച്ചും സ്വകാര്യവും വീട്ടുകാർക്കു മാത്രമറിയാവുന്നതുമായ ഔദ്യോഗിക യാത്ര. എന്റെ അടുത്ത ചങ്ങാതിമാരെ പോലും കണ്ടിട്ട് കുറെയേറെ നാളായി. ഏതെങ്കിലുമൊരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടാണെങ്കിൽ മാസങ്ങളും.

അതിനിടെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ എന്റെ പേരിലുള്ള വ്യാജവാർത്തകൾ . ആരോ പടച്ചു വിട്ട ,ഒരേ അച്ചിൽ വാർത്തവ.

ഒരു പാട് പേരുടെ ഇരയായിരുന്നു എക്കാലത്തും ഞാൻ. നെയ്യാറ്റിൻകരയിലെ ഒരു വീട്ടിൽ നിന്നും മാധ്യമ പ്രവർത്തനവുമായി വന്ന് ,സിനിമ സ്വപ്നം കണ്ട നാൾ മുതൽ നുള്ളിക്കളയാൻ, ഞെക്കിക്കൊല്ലാൻ ശ്രമിച്ചവരാണ് ഏറെയും. അവനങ്ങനെ വളരണ്ട എന്ന് ആക്രോശിച്ചവർക്കു മുന്നിൽ , എനിക്കായി കരുതി വെച്ച ഒരു അരി മണിയുണ്ടെങ്കിൽ എന്നെങ്കിലും അതെന്നെ തേടി വരിക തന്നെ ചെയ്യുമെന്നു കരുതി കാത്തിരുന്നവനാണ് ഞാൻ.
മലയാളത്തിലെ വലിയ നടന്മാരിൽ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്‌.
എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്.

പക്ഷേ,
എനിക്ക് ഇന്നാട്ടിലെ പ്രേഷകരെ, ജനങ്ങളെ വിശ്വാസമുണ്ട്.
"ഒരു ലക്ഷം തവണ ആവർത്തിച്ചാലും നിങ്ങളുടെ നുണകൾ സത്യമാവില്ല" എന്ന് അവർ വിധി എഴുതുക തന്നെ ചെയ്യും.
സ്നേഹത്തോടെ
ആർ. എസ്. വിമൽ”

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018