FILM NEWS

‘എല്ലാവരും കരയുകയായിരുന്നു, കട്ട് പറഞ്ഞത് മമ്മൂട്ടി സര്‍’; മമ്മൂട്ടി ഡാന്‍സ് ചെയ്ത പേരന്‍പിലെ ആറ് മിനിറ്റ് നീണ്ട ഷോട്ടിനെ കുറിച്ച് നൃത്ത സംവിധായകന്‍

മാസ്-എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ ഏറെ ചെയ്‌തെങ്കിലും മമ്മൂട്ടി കരിയറില്‍ നേരിട്ട വലിയ വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു ഡാന്‍സ് ചെയ്യാനറിയില്ല എന്നത്. പക്ഷെ, പുതിയ ചിത്രമായി പേരന്‍പ് കണ്ട പ്രേക്ഷകരില്‍ മിക്കവരും മമ്മൂട്ടിക്ക് ഡാന്‍സ് ചെയ്യാനറിയില്ലെന്ന് പറഞ്ഞേക്കില്ല. തട്ടുപൊളിപ്പന്‍ പാട്ടിനൊപ്പം ചടുലമായ നൃത്തം ചവിട്ടുന്നതല്ലെങ്കിലും അമുദവന്റെ നൃത്തവും മമ്മൂട്ടി ഗംഭീരമാക്കി.

റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന അവസ്ഥയുള്ള പാപ്പായുടെ അച്ഛനായ അമുദവനായിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തില്‍ തന്നോട് പിണങ്ങിയിരിക്കുന്ന മകളെ ചിരിപ്പിക്കാനായിട്ടാണ് മമ്മൂട്ടി നൃത്തം ചെയ്യുന്നത്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരൊറ്റ ഷോട്ടില്‍ പാട്ടു പാടുന്ന, നൃത്തം ചെയ്യുന്ന, മകള്‍ക്കായി പട്ടിയായും പൂച്ചയായും അഭിനയിക്കുന്ന അച്ഛനായി മമ്മൂട്ടി തിളങ്ങി.

പ്രേക്ഷകരില്‍ പലരുടേയും കണ്ണ് നനയിച്ച ആ രംഗത്തേക്കുറിച്ച് നൃത്തസംവിധായകനായ നന്ദ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാകുകയാണ്. ആഗസ്റ്റില്‍ ‘നക്കീരന്‍ സ്റ്റുഡിയോയ്ക്ക്’ നല്‍കിയ അഭിമുഖത്തിലായിരുന്നു നന്ദ മമ്മൂട്ടിയുടെ നൃത്തരംഗത്തെ കുറിച്ച് പറഞ്ഞത്.

ആ രംഗത്തിനായിട്ട് മാത്രം താന്‍ കുറേ ദിവസം സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് നന്ദ പറയുന്നു. എന്നാല്‍ അതിനായി റിഹേഴ്‌സലും മറ്റും ഉണ്ടായിരുന്നില്ല, എല്ലാ ദിവസവും അതിനെക്കുറിച്ച് മമ്മൂട്ടിയോട് സംസാരിക്കുകയുമായിരുന്നു എന്നാല്‍ എപ്പോള്‍ ഷൂട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നില്ല, പിന്നെ പെട്ടെന്നൊരു നാള്‍ താരം എത്തി ആ രംഗം ചെയ്യാമെന്നറിയിക്കുകയായിരുന്നു.

ആറ് മിനിറ്റുള്ള ഒറ്റ ഷോട്ടായിരുന്നു അത്. ക്യാമറ ചെയ്ത തേനി ഈശ്വര്‍ അത് ഒരു ചെറിയ മൂവ്‌മെന്റ് മാത്രമുളള ഷോട്ടാക്കി എടുക്കാമെന്ന് പറഞ്ഞു. അത് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ എല്ലാവരും കരയാന്‍ തുടങ്ങി. അതിന് കട്ട് പറയണോ വേണ്ടയോ എന്നറിയില്ലായിരുന്നു. അപ്പോള്‍ മമ്മൂട്ടി സാര്‍ തന്നെ തന്നെ കട്ട് പറഞ്ഞു. എന്നിട്ട് എഴുന്നേറ്റ് വന്നിട്ട് പറഞ്ഞു, ഇതാണ് ആദ്യ ടേക്ക്, ഇത് തന്നെയായിരിക്കും ഫൈനല്‍ ടേക്ക്, കണ്ട് നോക്ക്.
നന്ദ

ആ ഷോട്ട് കണ്ടു നോക്കിയപ്പോള്‍ എല്ലാവര്‍ക്കും ഓക്കെ ആയിരുന്നു. അന്ന് തന്നെ താന്‍ സെറ്റില്‍ നിന്ന് തിരിച്ച് നാട്ടിലേക്ക് പോന്നു. ചിത്രത്തില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും വലിയ കാര്യം അനുഭവ സമ്പത്തുള്ള മമ്മൂട്ടി, റാം, തേനി ഈശ്വര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണെന്നും നന്ദ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത പേരന്‍പ് മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറോ, ബ്രഹ്മാണ്ഡ-ചരിത്ര സിനിമയോ വരുന്ന പ്രതീതിയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധനയ്ക്കും ഏറെ പ്രശംസകള്‍ ലഭിക്കുന്നുണ്ട്. സമുദ്രക്കനി, അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018