FILM NEWS

ചതിച്ചാശാനേ... പ്രണയദിനത്തില്‍ നിരാശ വാര്‍ത്ത; മലയാളികളെ കാണാന്‍ സണ്ണി ലിയോണ്‍ എത്തില്ല 

പ്രണയദിനത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാനായി കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. ഇന്ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷണില്‍ വച്ച് നടക്കുന്ന വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും പിന്‍മാറിയതായി താരം അറിയിച്ചു. പരിപാടിയുടെ അണിയറക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നതെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.

എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്
സണ്ണി ലിയോണ്‍

താരത്തെ കാണുവാനായി മാത്രം പലരും ഇന്നത്തെ പരിപാടിയ്ക്ക് വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇന്നലെ രാത്രിയിലെത്തിയ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇന്നത്തെ പരിപാടിയില്‍ എത്തില്ലെങ്കിലും മാര്‍ച്ച് ആദ്യവാരം നടക്കുന്ന വനിതാ ഫിലിം അവാര്‍ഡ്‌സില്‍ എത്തുമെന്ന് താരം ഉറപ്പു നല്‍കുന്നുണ്ട്.

മുന്‍പ് കൊച്ചിയില്‍ വ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനായ് സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ വലിയ വരവേല്‍പ്പായിരുന്നു താരത്തിന് ലഭിച്ചത്. കൂടിയെത്തിയ ആളുകളുടെ സ്‌നേഹം കണ്ട് കരച്ചില്‍ വന്നു എന്നായിരുന്നു അതിനെക്കുറിച്ച് താരം പിന്നീട് പ്രതികരിച്ചതും.

സണ്ണി നായികയാകുന്ന മലയാള ചിത്രം ‘രംഗീല’യുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്, മമ്മൂട്ടി ചിത്രം ‘മധുരരാജ’യിലെ ഒരു ഗാനത്തിലും താരം ചുവടു വെയ്ക്കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018