FILM NEWS

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു ; തിരക്കഥ ഒരുക്കുന്നത് ‘രംഗ് ദേ ബസന്തി’യുടെ രചയിതാവ്

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അദ്ദേഹത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച സമയം മുതല്‍ താരം സംവിധായകനാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ വാര്‍ത്തകള്‍ക്കപ്പുറം അണിയറ നീക്കമൊന്നും ആ ചിത്രങ്ങള്‍ക്ക് മേല്‍ നടന്നിരുന്നില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു എന്ന വാര്‍ത്ത വീണ്ടും സിനിമാ ലോകത്ത് പ്രചരിക്കുകയാണ്. എന്നാല്‍ മലയാളത്തിലല്ല മറിച്ച് ബോളിവുഡിലാണ് റസൂലിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 'സര്‍പകല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന 'രംഗ് ദേ ബസന്തി, ഡല്‍ഹി 6 തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കമലേഷ്‌ പാണ്ഡെയാണ് നിര്‍വഹിക്കുക.

ദേശീയ അന്തര്‍ദ്ദേശീയ തലത്തിലെ താരങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേര്‍ന്ന് റസൂല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

ശങ്കറിന്റെ സംവിധാനത്തില്‍ രജനീകാന്തും അക്ഷയ്കുമാറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ '2.0' വിന്റെ സൗണ്ട് ഡിസൈനിംഗിന് റസൂലിനെ ‘ഗോള്‍ഡന്‍ റീല്‍’ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിലും താരം പങ്കെടുക്കും.

വികെ പ്രകാശ് സംവിധാനം ചെയ്ത 'പ്രാണ'യിലാണ് മലയാളത്തില്‍ അവസാനമായി റസൂല്‍ പ്രവര്‍ത്തിച്ചത്. ആദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് ഫോര്‍മാറ്റില്‍ ശബ്ദ ലേഖനം നടത്തിയ ചിത്രമായ 'പ്രാണ' പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018