FILM NEWS

‘സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലിപ് ലോക്ക് നടക്കുന്നില്ലേ?’; 96ലേതിനോട് ഇന്നത്തെ സ്‌കൂള്‍ ജീവിതം താരതമ്യം ചെയ്യരുതെന്ന് ഒമര്‍ ലുലു  

അഡാര്‍ ലൗവിലെ ലിപ് ലോക്ക് രംഗം സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച പുകില്‍ ചെറുതല്ല. സ്‌കൂള്‍ കുട്ടികള്‍ ചുംബിക്കുന്ന സിനിമാരംഗം തെറ്റായ സന്ദേശം നല്‍കുമെന്ന് ഒരുകൂട്ടര്‍ വാദിച്ചപ്പോള്‍ ലിപ് ലോക്കിന്റെ ഭംഗി പോരെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ പരാതി.

പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ ചുംബന രംഗത്തെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഇരുപത് വര്‍ഷം മുന്‍പത്തെ സ്‌കൂള്‍ ജീവിതവുമായാണ് പലരും രംഗത്തെ താരതമ്യം ചെയ്യുന്നതെന്ന് ഒമര്‍ ലുലു ചൂണ്ടിക്കാട്ടി. മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

96 കാലഘട്ടത്തെ അതായത് ഒരു 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലഘട്ടത്തെ സ്‌കൂള്‍ ജീവിതവുമായാണ് പലരും ഇതിനെ താരതമ്യം ചെയ്യുന്നത്. പക്ഷെ ഇന്നത്തെ കാലത്തെ 10-12 ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഈ ലിപ് ലോക്ക് ഒന്നും നടക്കുന്നില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഉറപ്പ് പറയാനൊക്കുമോ? തെളിയിക്കാന്‍ പറ്റുമോ?  
ഒമര്‍ ലുലു  

സ്വന്തം കഥാപാത്രങ്ങളെ സംവിധായകന്‍ 'സദാചാരപരമായി' വിലയിരുത്തുകയും ചെയ്തു. എല്ലാ കുട്ടികളും നന്മമരങ്ങള്‍ ആകണമെന്നില്ല, പലപ്പോഴും തെറ്റായ പല കാര്യങ്ങളില്‍ നിന്നാകും ഒരു കഥ വികസിക്കുകയെന്നും ഒമര്‍ ലുലു പറഞ്ഞു.

അഡാര്‍ ലൗവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നായകനും നായികയും ലിപ് ലോക്ക് ചെയ്തതുകൊണ്ട് കേരളത്തിലെ മുഴുവന്‍ പിള്ളേരും അങ്ങനെയാണ് എന്ന് പറഞ്ഞിട്ടില്ല. ലിപ് ലോക്ക് ചെയ്തത് ശരിയായില്ല എന്നതാണ് മറ്റൊരു ആരോപണം. അവര്‍ കുട്ടികളാണ്. ആരും കാണാതെ കാമുകിക്ക് ഒരു ഉമ്മ കൊടുക്കുകയാണ്. അതിന് ഇത്രയ്ക്ക് പെര്‍ഫെക്ഷന്‍ മാത്രമേ ഉണ്ടാകൂ എന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങളേത്തുടര്‍ന്ന് അഡാര്‍ ലൗവിന് പുതിയ ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. ചൊവ്വാഴ്ച്ച സെന്‍സറിങ്ങ് കഴിഞ്ഞ് ബുധനാഴ്ച്ച പുതിയ ക്ലൈമാക്‌സുമായി ചിത്രം എത്തുമെന്നും ഒമര്‍ ലുലു പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018