FILM NEWS

ഡബ്ലുസിസിയുടേത് പോലുള്ള ഇടപെടലുകള്‍ ബോളിവുഡിലും വേണ്ടതാണെന്ന് ദീപിക പദുക്കോണ്‍; ‘അവിടത്തെ നല്ല പുരുഷന്‍മാരെയും മനസ്സിലാക്കേണ്ടതുണ്ട്’ 

ഫെമിനിസമെന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി നടത്തേണ്ട പോരാട്ടമാണെന്ന് നടി ദീപിക പദുക്കോണ്‍. ഡബ്ലുസിസിയുടേത് പോലുള്ള ഇടപെടലുകള്‍ ബോളിവുഡിലും വേണ്ടതാണെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു. കൊച്ചിയില്‍ അഡ്വര്‍ടൈസിംഗ് അന്താരാഷ്ട്ര സമ്മേളനത്തിന് എത്തിയതായിരുന്നു ദീപിക.

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയെന്ന് തുറന്നു പറയാന്‍ തനിക്ക് മടിയില്ല. ആത്മാഭിമാനത്തിനായി മാത്രമല്ല, ഇതേ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വേര്‍തിരിവുകള്‍ പ്രകടമാക്കുകയാണ് ലക്ഷ്യമെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.

വിഷാദരോഗാവസ്ഥയില്‍നിന്ന് അത്ഭുതകരമായാണ് താന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇരുപതോളം ഉല്‍പ്പന്നങ്ങള്‍ക്ക് മോഡലാണ്. എന്നാല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നോക്കി മാത്രമേ പരസ്യങ്ങള്‍ തെരഞ്ഞെടുക്കാറുള്ളൂ. ഫെമിനിസമെന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി നടത്തേണ്ട പോരാട്ടമാണെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.

മലയാളത്തിലെ ഡബ്ല്യു. സി.സിയുടേതു പോലുള്ള ഇടപെടലുകള്‍ മുംബൈ സിനിമാലോകത്തും ആവശ്യമല്ലേ എന്ന ചോദ്യത്തിന് അത് വേണ്ടതാണെന്നും എന്നാല്‍ അവിടത്തെ നല്ല പുരുഷന്മാരെയും മനസ്സിലാക്കേണ്ടതുണ്ട്. 
ദീപിക പദുക്കോണ്‍ 

കശ്മീര്‍ ഭീകരാക്രമണമടക്കുള്ള പൊതു രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം ഉണ്ട്. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ സമൂഹത്തിന് എന്ത് പ്രയോജനം നല്‍കുമെന്നതാണ് പ്രസക്തമെന്ന് സമകാലിക വിഷയങ്ങളോടുള്ള പ്രതികരണമെന്താണ് എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018