FILM NEWS

മികച്ച നടന്‍ റമി മലേക്ക്, നടി ഒലീവിയ കോള്‍മാന്‍; ബൊഹീമിയന്‍ റാപ്‌സഡിയ്ക്ക് നാല് പുരസ്കാരം; ഓസ്‌കര്‍ വേദിയില്‍ ചരിത്രമെഴുതി നെറ്റ്ഫ്‌ളിക്‌സ് ചിത്രം റോമ 

മികച്ച നടനുളള 91ാമത് ഓസ്‌കര്‍ അവാര്‍ഡ് റമി മലേക്കയ്ക്ക്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീവിയന്‍ റാപ്‌സഡിയിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് നാമനിര്‍ദേശം നേടിയ ബൊഹീമിയന്‍ റാപ്‌സഡി നാല് അവാര്‍ഡുകള്‍ നേടി. മികച്ച ശബ്ദ ലേഖനത്തിനും ശബ്ദ മിശ്രണത്തിനും ചിത്ര സംയോജനത്തിനുമുളള അവാര്‍ഡ് ചിത്രത്തിനാണ്.

ഗ്രീന്‍ ബുക്ക് ആണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ അല്‍ഫോണ്‍സോ ക്വാറോണ്‍. ചിത്രം റോമ. മികച്ച വിദേശ ഭാഷാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും, മികച്ച ഛായാഗ്രഹണത്തിനുളള അവാര്‍ഡും നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ റോമയ്ക്കാണ്. അല്‍ഫോണ്‍സോ ക്വാറോണ്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച പീരീഡ് എന്‍ഡ് ഓഫ് സെന്റന്‍സിനാണ് മികച്ച ഡോക്യുമെന്ററിക്കുളള അവാര്‍ഡ് (ഷോര്‍ട്ട് സബ്ജക്ട്).

മികച്ച സഹനടി റെജിന കിങിനാണ് ഇഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. മികച്ച ഗാനത്തിനുളള പുരസ്‌കാരം ലേഡി ഗാഗയ്ക്കാണ്. മികച്ച പശ്ചാത്തല സംഗീതം( ഒറിജിനല്‍ സ്‌കോര്‍) ബ്ലാക്ക് പാന്തറിനാണ്.

മികച്ച നടി, നടന്‍, സംവിധായകന്‍, ചിത്രം തുടങ്ങി 24 വിഭാഗങ്ങളിലായാണ് ഓസ്‌കര്‍ നല്‍കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018