FILM NEWS

മികച്ച നടന്‍ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയന്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ജയസൂര്യക്കും സൗബിന്‍ ഷാഹിറിനും. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളാണ് ജയസൂര്യയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനമാണ് സൗബിനെ അര്‍ഹനാക്കിയത്.

ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നിമിഷ സജയന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. ഷെരീഫ് സി സംവിധാനം ചെയ്ത ,കാന്തന്‍ ദ ലവര്‍ ഓഫ് കളറാ,ണ് മികച്ച ചിത്രം.

ജോജു ജോര്‍ജാണ് മികച്ച സ്വഭാവ നടന്‍, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരാണ് സ്വഭാവ നടി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ രചയിതാക്കളായ സക്കരിയ, മുഹ്‌സിന്‍ പെരാരി എന്നിവരാണ് മികച്ച തിരക്കഥാകൃത്തുകള്‍.

മികച്ച രണ്ടാമത്തെ ചിത്രം ഒരു ഞായറാഴ്ച (സംവിധാനം ശ്യാമപ്രസാദ്,) ഛായാഗ്രഹകന്‍ കെയു മോഹനന്‍ (കാര്‍ബണ്‍) ചിത്രസംയോജകന്‍ അരവിന്ദ് മന്മഥന്‍(ഒരു ഞായറാഴ്ച) സംഗീതം വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍) പശ്ചാത്തലസംഗീതം ബിജിപാല്‍ (ആമി), കഥാകൃത്ത് ജോയ്മാത്യു (അങ്കിള്‍ ) കുട്ടികളുടെ ചിത്രം അങ്ങനെ അകലെ ദൂരെ, ഗായകന്‍ വിജയ് യേശുദാസ്(ജോസഫ്), ഗായിക ശ്രേയ ഘോഷാല്‍ (ആമി), ഗാനരചന ഹരിനാരായണന്‍ (തീവണ്ടി, ജോസഫ്)

മികച്ച നവാഗത സംവിധായകന്‍ സക്കരിയ (സുഡാനി ഫ്രം നൈജീരിയ),സുഡാനി ഫ്രം നൈജീരിയയാണ് ജനപ്രിയ ചിത്രം,ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഷമ്മി തിലകന്‍ (ഒടിയന്‍), ബാലതാരം മാസ്റ്റര്‍ റിഥുന്‍(അപ്പുവിന്റെ സത്യാന്വേഷണം), അബനി ആദി (പന്ത്) വസ്ത്രാലങ്കാരം സമീറ സനീഷ് (കമ്മാരസംഭവം)മേക്കപ്പ് മാന്‍ റോണക്‌സ് സേവ്യര്‍ (ഞാന്‍ മേരിക്കുട്ടി) കലാസംവിധായകന്‍ വിനേഷ് ബംഗ്ലാല്‍ (കമ്മാരസംഭവം) സിങ്ക് സൗണ്ട്- അനില്‍ രാധാകൃഷ്ണന്‍(കാര്‍ബണ്‍) ശബ്ദമിശ്രണം ബിനോയ് ജോസഫ്(കാര്‍ബണ്‍) , ശബ്ദ ഡിസൈന്‍ (ജയദേവന്‍ സി)(കാര്‍ബണ്‍), കളറിസ്റ്റ് പ്രൈം ഫോകസ്് (കാര്‍ബണ്‍)

എം ജയരാജിന്റെ 'മലയാള സിനിമ പിന്നിട്ട വഴികളാണ'് മികച്ച ചലച്ചിത്ര ഗ്രന്ഥമായും ബ്ലെയ്‌സ് ജോണിയുടെ 'വെള്ളിത്തിരയിലെ അവരും നമ്മളും തമ്മിലെന്ത്' ആണ് മികച്ച ചലച്ചിത്ര ലേഖനമായും തെരഞ്ഞെടുത്തു.

'കന്യകയുടെ ദുര്‍നടപ്പുകള്‍' (എന്‍വി മുഹമ്മദ് റാഫി) എന്ന ഗ്രന്ഥത്തിനും 'മലയാള സിനിമയും നോവലു'ം (സുനില്‍ സിഇ), 'മരണവും മരണാനന്തര ജീവനുകളോട് പറയുന്നത'് (രാജേഷ് കെ എരുമേലി ) എന്നീ ലേഖനങ്ങള്‍ക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു.

പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018