FILM NEWS

സുഡാനിയും ജോസഫും നേട്ടം കൊയ്യുമോ ? സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും   

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മികച്ച ചിത്രം, നടന്‍, നടി, എന്നീ വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന റൗണ്ടിലെ 21 സിനിമകള്‍ പരിഗണിച്ച് മുതിര്‍ന്ന സംവിധായകന്‍ കുമാര്‍ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ജോജു ജോര്‍ജ്, മോഹന്‍ലാല്‍,ജയസൂര്യ, ഫഹദ് ഫാസില്‍, തുടങ്ങിയവര്‍ മികച്ച നടനുള്ള അവസാന പട്ടികയിലുണ്ട്. മഞ്ജു വാര്യര്‍, ഉര്‍വശി, നസ്രിയ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മികച്ച നടിക്കായുള്ള മല്‍സരത്തില്‍ അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.

സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’,ജയരാജിന്റെ ‘രൗദ്രം’, ശ്യാമപ്രസാദിന്റെ ‘എ സണ്‍ഡേ’, ഷാജി എന്‍ കരുണിന്റെ ‘ഓള്’, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പുരസ്‌കാര പ്രഖ്യാപനം നടത്താനായി ഇന്നലെ രാത്രിയും സിനിമകള്‍ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്‌കാര നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത 'ആമി'യും വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ എഡിറ്റിങ് നിര്‍വഹിച്ച 'കാര്‍ബണും വ്യക്തിഗത വിഭാഗങ്ങളില്‍ മത്സരിക്കില്ല. ആമിയിലെ അഭിനയത്തില്‍ നടി മഞ്ജു വാര്യരെയും കാര്‍ബണിലെ അഭിനയത്തില്‍ ഫഹദിനെയും ജൂറി പരിഗണിക്കുന്നുണ്ട്.

പോയ വര്‍ഷം രാജ്യത്തിനകത്തെയും പുറത്തെയും മേളകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ‘സുഡാനി ഫ്രം നൈജീരിയ’ തന്നെ ചലച്ചിത്ര പുരസ്‌കാരവും നേടുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതുപോലെ തന്നെ ‘ജോസഫ്’ എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജോജു ജോര്‍ജ് മികച്ച നടനാകുമെന്നും ആസ്വാദകര്‍ കണക്കു കൂട്ടുന്നു.

കഴിഞ്ഞ തവണ ഇന്ദ്രന്‍സിനും പാര്‍വതിക്കുമായിരുന്നു മികച്ച നടീനടന്മാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ‘ഒറ്റമുറി വെളിച്ചം’ മികച്ച ചിത്രമായി തെരഞ്ഞെടുത്തപ്പോള്‍ ‘ഈമയൗ’വിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018