FILM NEWS

‘സ്വാഭാവികതയുടെ നൈസര്‍ഗിക സൗന്ദര്യമാണ് സൗബിന്റെ അഭിനയ സവിശേഷത’, ജയസൂര്യയുടേത് അര്‍പ്പണബോധവും അവിശ്രാന്ത യത്‌നവുമെന്ന് ജൂറി  

കാല്‍പന്തുകളി പ്രമേയമായ രണ്ട് ചിത്രങ്ങളാണ് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യും പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ക്യാപ്റ്റനും’. ഫുട്‌ബോളിനെ സ്‌നേഹിച്ച മജീദായി വേഷമിട്ട സൗബിനും ക്യാപ്റ്റന്‍ വിപി സത്യനായി വേഷമിട്ട ജയസൂര്യയും മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ പങ്കിട്ടു.

മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്‍’, സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നിമിഷ സജയന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനം കൂടി ജയസൂര്യയുടെ കാര്യത്തില്‍ കണക്കിലെടുത്തിരുന്നു.

വ്യത്യസ്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജൂറി ഓരോരുത്തരെയും തെരഞ്ഞെടുത്തത്. സൗബിന്റെ പ്രകടനത്തെ സ്വാഭാവികതയുടെ നൈസര്‍ഗിക സൗന്ദര്യമെന്ന് വിശേഷിപ്പിച്ച ജൂറി ജയസൂര്യയുടെ അര്‍പ്പണബോധത്തെയും അവിശ്രാന്ത യത്‌നത്തെയും എടുത്തു പറഞ്ഞു.

സൗബിന്‍ ഷാഹിര്‍

‘സ്വാഭാവികതയുടെ നൈസര്‍ഗിക സൗന്ദര്യമാണ് സൗബിന്‍ ഷാഹിറിന്റെ അഭിനയ സവിശേഷത. ഫുട്‌ബോളില്‍ ജീവിതം ദര്‍ശിക്കുന്ന ഒരു സാധാരണക്കാരന്‍ അപ്രതീക്ഷിതമായി ചെന്നു പെടുന്ന പ്രതിസന്ധികള്‍ തികച്ചും അനായസമായി പ്രതിഫലിപ്പിക്കുന്ന അഭിനയമികവിന്’.

ജയസൂര്യ

‘അര്‍പ്പണബോധവും അവിശ്രാന്ത യത്‌നവും സമ്മേളിക്കുന്ന അഭിനയ ചാരുത. വളരെ വ്യത്യസ്തമായ രണ്ട് റോളുകളില്‍ സ്വാഭാവികാഭിനയം കാഴ്ച വെച്ചിരിക്കുന്നു. പ്രശസ്തനായ ഒരു ഫുട്‌ബോള്‍ കളിക്കാരനെയും ഒരു ട്രാന്‍സ്‌ജെന്‍ഡറിനെയും തികച്ചും വ്യത്യസ്തമായി ശരീര ഭാഷയില്‍ പകര്‍ത്തുന്ന അത്ഭുതാവഹമായ അഭിനയ പാടവം’

നിമിഷ സജയന്‍

‘പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും ധ്രുവാന്തരം പുലര്‍ത്തുന്ന രണ്ട് ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ സമര്‍ത്ഥമായി അവതരിപ്പിച്ചതിന്, ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിയായും തുടക്കക്കാരിയുടെ പതര്‍ച്ചകളുള്ള അഭിഭാഷകയായുമുള്ള വേറിട്ട ഭാവപകര്‍ച്ചകള്‍ നിമിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കുന്നു.’

പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ ചിത്രം ഒരു ഞായറാഴ്ച. ഷെരീഫ് സി സംവിധാനം ചെയ്ത കാന്തന്‍ ദ ലവര്‍ ഓഫ് കളറാണ് മികച്ച ചിത്രം. ജോജു ജോര്‍ജാണ് മികച്ച സ്വഭാവ നടന്‍, സാവിത്രി ശ്രീധരന്‍ സരസ ബാലുശ്ശേരി എന്നിവരാണ് സ്വഭാവ നടി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ രചയിതാക്കളായ സക്കരിയ, മുഹ്‌സിന്‍ പെരാരി എന്നിവരാണ് മികച്ച തിരക്കഥാകൃത്തുകള്‍.

മികച്ച രണ്ടാമത്തെ ചിത്രം ഒരു ഞായറാഴ്ച (സംവിധാനം ശ്യാമപ്രസാദ്), ഛായാഗ്രഹകന്‍ കെയു മോഹനന്‍ (കാര്‍ബണ്‍) ചിത്രസംയോജകന്‍ അരവിന്ദ് മന്മഥന്‍(ഒരു ഞായറാഴ്ച) സംഗീതം വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍) പശ്ചാത്തലസംഗീതം ബിജിപാല്‍ (ആമി), കഥാകൃത്ത് ജോയ്മാത്യു (അങ്കിള്‍ ) കുട്ടികളുടെ ചിത്രം അങ്ങനെ അകലെ ദൂരെ, ഗായകന്‍ വിജയ് യേശുദാസ്(ജോസഫ്), ഗായിക ശ്രേയ ഘോഷാല്‍ (ആമി), ഗാനരചന ഹരിനാരായണന്‍ (തീവണ്ടി, ജോസഫ്) മികച്ച നവാഗത സംവിധായകന്‍ സക്കരിയ (സുഡാനി ഫ്രം നൈജീരിയ), സുഡാനി ഫ്രം നൈജീരിയയാണ് ജനപ്രിയ ചിത്രം,.ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഷമ്മി തിലകന്‍ (ഒടിയന്‍)

ബാലതാരം മാസ്റ്റര്‍ റിഥുന്‍(അപ്പുവിന്റെ സത്യാന്വേഷണം), അബനി ആദി (പന്ത്) വസ്ത്രാലങ്കാരം സമീറ സനീഷ് (കമ്മാരസംഭവം)മേക്കപ്പ് മാന്‍ റോണക്‌സ് സേവ്യര്‍ (ഞാന്‍ മേരിക്കുട്ടി) കലാസംവിധായകന്‍ വിനേഷ് ബംഗ്ലാല്‍ (കമ്മാരസംഭവം) സിങ്ക് സൗണ്ട്- അനില്‍ രാധാകൃഷ്ണന്‍(കാര്‍ബണ്‍) ശബ്ദമിശ്രണം ബിനോയ് ജോസഫ്(കാര്‍ബണ്‍) , ശബ്ദ ഡിസൈന്‍ (ജയദേവന്‍ സി)(കാര്‍ബണ്‍), കളറിസ്റ്റ് പ്രൈം ഫോകസ്് (കാര്‍ബണ്‍)

എം ജയരാജിന്റെ 'മലയാള സിനിമ പിന്നിട്ട വഴികളാണ'് മികച്ച ചലച്ചിത്ര ഗ്രന്ഥമായും ബ്ലെയ്‌സ് ജോണിയുടെ 'വെള്ളിത്തിരയിലെ അവരും നമ്മളും തമ്മിലെന്ത്' ആണ് മികച്ച ചലച്ചിത്ര ലേഖനമായും തെരഞ്ഞെടുത്തു.

'കന്യകയുടെ ദുര്‍നടപ്പുകള്‍' (എന്‍വി മുഹമ്മദ് റാഫി) എന്ന ഗ്രന്ഥത്തിനും 'മലയാള സിനിമയും നോവലു'ം (സുനില്‍ സിഇ), 'മരണവും മരണാനന്തര ജീവനുകളോട് പറയുന്നത'് (രാജേഷ് കെ എരുമേലി ) എന്നീ ലേഖനങ്ങള്‍ക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018