FILM NEWS

ഏഴ് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ക്യാമറയ്ക്ക് മുന്നിലേക്ക് ജഗതിയെത്തി 

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലൂടെയാണ് ജഗതിയുടെ ഏഴ് വര്‍ഷത്തിന് ശേഷമുള്ള മടങ്ങി വരവ്.

ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന പുതിയ കമ്പനിയാണ് പരസ്യം നിര്‍മിക്കുന്നത്. കമ്പനിയുടെ ഉദ്ഘാടനവും പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ഇന്നലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ നടന്നു. നടന്‍ മനോജ് കെ ജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.

ജഗതിയുടെ മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍, മറ്റ് കുടുംബാംഗങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവധി പരസ്യ ചിത്രങ്ങളില്‍ ചെയ്തിട്ടുള്ള സിധിനാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍ ജഗതിക്ക് പരിക്കേറ്റത്. മലപ്പുറം തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായ പരുക്കുകളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഏറെ നാള്‍ നീണ്ട ചികിത്സയ്ക്കു ശേഷമാണ് ഇപ്പോള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ ഒരുങ്ങുന്നത്.ഏഴ് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. സംസാര ശേഷി വീണ്ടെടുക്കാന്‍ പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ലെങ്കിലും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനും ആളുകളെ തിരിച്ചറിയാനും തുടങ്ങി.

ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിക്കുന്നതെന്ന് ജഗതിയുടെ മകന്‍ പറഞ്ഞു. ജഗതിയുടെ ആരോഗ്യാവസ്ഥകള്‍ കണക്കിലെടുത്തു കൊണ്ട് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വരും ദിവസങ്ങളില്‍ അതിരപ്പള്ളിയില്‍ നടക്കും

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018