FILM NEWS

ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച ആളൂര്‍ എല്‍സി ഇപ്പോഴും ഉണ്ട്; ഒരു ചാന്‍സ് ചോദിച്ച് 

പട്ടണപ്രവേശത്തില്‍ ശ്രീനിവാസന്റെ കഥാപാത്രത്തോട് ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു വേലക്കാരിയുണ്ട്. തന്നെ പോലെ തന്നെ എല്ലുമുറിയെ പണിയെടുക്കുന്ന വേലക്കാരനായ ശ്രീനീവാസനോട് പ്രണയവും സ്‌നേഹവും കരുതലും കാത്തുസൂക്ഷിക്കുന്ന കഥാപാത്രം. കാലമിത്ര കഴിഞ്ഞിട്ടും നമ്മുടെ നിത്യ ജീവിതത്തില്‍ പലപ്പോഴും ഉപയോഗിക്കുന്ന ഡയലോഗ്. പക്ഷെ ആരാണ് ആ ഡയലോഗ് പറഞ്ഞ നടിയെന്ന് ആര്‍ക്കുമറിയില്ല. ആ നടിയുടെ പേരാണ് ആളൂര്‍ എല്‍സി.

ആളൂര്‍ എല്‍സിയെന്ന പേര് വീണ്ടും ഉയര്‍ന്നു വരാനുണ്ടായ കാരണം ക എന്ന ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിലെ അണിയറക്കാരിലൊരാള്‍ പങ്ക് വെച്ച ഫേസ്ബുക്ക് കുറിപ്പാണ്.

ആളൂര്‍ എല്‍സി മുന്‍പ് ഏതെങ്കിലും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് പട്ടണപ്രവേശത്തിലെ വേലക്കാരിയെ അഭിനയിച്ചത് താനാണെന്ന് എല്‍സി പറഞ്ഞത്.

പുറപ്പാട്, ഞാന്‍ ഗന്ധര്‍വ്വന്‍, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നീ ചിത്രങ്ങളിലും എല്‍സി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല. അങ്ങനെ അവസരം തേടിയാണ് ക എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയത്.

ഈ വിവരങ്ങള്‍ എല്ലാം അറിഞ്ഞപ്പോഴാണ് ആളൂര്‍ എല്‍സിയുടെ പഴയ ഫോട്ടോയം പുതിയ ഫോട്ടോയും വച്ച് പരിചപ്പെടുത്തിക്കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകന്‍ പോസ്റ്റിട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018