FILM NEWS

‘നമ്മളൊക്കെ പന്ത് കളിക്കാരല്ലേ’; ഹരീഷിന് പന്തു തട്ടാന്‍ സഹായവുമായി ‘സുഡാനി’ ടീം; സംസ്ഥാന പുരസ്‌കാര തുക ഹരീഷിന്റെ കൃത്രിമ കാലുകള്‍ക്കായി   

ഫുട്‌ബോള്‍ പരിശീലനത്തിനാവശ്യമായ ബോള്‍, ബൂട്ട്, ജഴ്‌സി തുടങ്ങിയവ കേരളത്തില്‍ നിന്നു വാങ്ങണമെന്ന ആഗ്രഹവുമായി കേരളത്തിലെക്ക് യാത്ര ചെയ്യവെ അപകടത്തില്‍ പെട്ട് രണ്ട് കാലും നഷ്ടമായ മധുര സ്വദേശി ഹരീഷിന് സഹായവുമായി ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

മലപ്പുറത്തെ കാല്‍ പന്തു കളിയുടെയും കളിക്കാരുടെയും ജീവിതം ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തിന് ലഭിച്ച സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം തുക ഹരീഷിന് കൃത്രിമ കാല്‍ വെച്ചുപിടിപ്പിക്കുന്നതിന് സഹായകമായി നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ഹരീഷിന്റെ കഥ പുറം ലോകത്തെ അവതരിപ്പിച്ച ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലാണ് ചിത്രത്തിലെ നായകനായ സൗബിന്‍ അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക ഹരീഷിനു നല്‍കാന്‍ നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും തീരുമാനിച്ചന്നെ വിവരം അറിയിച്ചത്.

2011ല്‍ ഏഴാം ക്ലാസില് പഠിക്കുമ്പോഴാണ് ഹരീഷിന് പാലക്കാടിനടുത്തുള്ള കുതിരാനില്‍വെച്ച് അപകടമുണ്ടായത്. ലോറിയുടെ അടിയില് അകപ്പെട്ട് മൂന്ന് മണിക്കൂറോളം കിടക്കേണ്ടി വന്ന ഹരീഷിന് രണ്ട് കാലും മുറിച്ച് മാറ്റേണ്ടി വന്നു. പിതാവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അന്ന് പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചികിത്സക്ക് ശേഷം നാട്ടിലേക്ക് പോയ ഹരേഷിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. 2018ല്‍ ഹരീഷിനെ തേടിയുള്ള സുനിലിന്റെ യാത്രയും ഡോക്യുമെന്ററിയും വീണ്ടും ഹരീഷിനെ ജനങ്ങളുടെ ശ്രദ്ധയിലെത്തിച്ചു. ഡോക്യൂമെന്ററി യൂട്യൂബില് കണ്ട് അംബികയെന്ന വനിത മൂന്ന് ലക്ഷം രൂപ നല്കി. ബാക്കി 15 ലക്ഷം രൂപ സംഘടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സുനിലും ഹരീഷും.

മട്ടാഞ്ചേരി ഉരു ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന സുനിലിന്റെ ചിത്രപ്രദര്‍ശനം കാണുന്നതിനാണ് ഹരീഷ് കൊച്ചിയില്‍ എത്തിയത്. മധുര അമേരിക്കന്‍ കോളേജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഹരീഷ്.

ഹരീഷിന്റെ ബാങ്ക് ഡീറ്റയിൽസ്:
Harish kumar S
Bank- Indian overseas bank
K. Pudur Branch, Acc. No: 089801000032937
Ifsc: IOBA0000898

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018