FILM NEWS

രാജീവ് രവിയുടെ തൊഴിലാളി സമരചരിത്രകഥയില്‍ നിവിനൊപ്പം ബിജു മേനോനും നിമിഷയും ഇന്ദ്രജിത്തും; തുറമുഖം ആദ്യ പോസ്റ്റര്‍ എത്തി  

കൊച്ചിയുടെ പശ്ചാത്തലത്തില്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ ആദ്യ പോസ്റ്റര്‍ എത്തി. വമ്പന്‍ താരനിരയുമായാണ് രാജീവ് രവിയുടെ ഹിസ്റ്ററിക്കല്‍ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. നിവിന്‍ പോളിയേക്കൂടാതെ ബിജു മേനോന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരാണ് തുറമുഖത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിലേക്ക് തുറമുഖത്ത് നിന്ന് വഞ്ചികള്‍ പാഞ്ഞടുക്കുന്നതാണ് പോസ്റ്ററില്‍. നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ടാണ് തുറമുഖത്തിന്റെ ആദ്യ പോസ്റ്റര്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 15 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1950കളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് തുറമുഖം ഒരുക്കുന്നത്. ചാപ്പയേക്കുറിച്ചും മട്ടാഞ്ചേരി വെടിവെയ്പിനേക്കുറിച്ചും നാടകമെഴുതിയ കെ എം ചിദംബരത്തിന്റെ മകന്‍ ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥ.

കൊച്ചി തുറമുഖത്തു 1962 വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു ചാപ്പ. തൊഴിലവസരം വിഭജിക്കുന്നതിനുള്ള ഒരു നടപടിക്രമമായിരുന്നു ഇത്. തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്ന ജനക്കൂട്ടത്തിലേക്കു സ്റ്റീവ്‌ഡോറുമാരുടെ (കപ്പലിലെ ലോഡിങ്-അണ്‍ലോഡിങ് മേല്‍നോട്ടക്കാരന്‍) കങ്കാണികള്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കന്‍ വലിച്ചെറിയുകയും ഇത് ലഭിക്കുന്നവര്‍ക്കുമാത്രം തൊഴിലെടുക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുമായിരുന്നു. ചാപ്പ നേടുന്നതിനായി പരക്കം പായുകയും തമ്മിലടിക്കുകയും ചെയ്യുന്ന തൊഴിലാളികളെ വിനോദമെന്നവണ്ണം വീക്ഷിക്കുന്നതിന് കങ്കാണികളും മുതലാളിമാരും അവരുടെ കുടുംബവും വന്നുനില്‍ക്കാറുണ്ടായിരുന്നു. പ്രാകൃതമായ ഈ സമ്പ്രദായത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ ഉണ്ടായി. ചാപ്പയ്‌ക്കെതിരെ കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്റെ നേതൃത്വത്തില്‍ 1953 ജൂലൈയില്‍ നടന്ന സമരം വെടിവയ്പിലാണു അവസാനിച്ചത്. സെപ്റ്റംബര്‍ 15ന് എഐടിയുസി യൂണിയന്റെ നേതാവ് ടി എം അബുവിനെ മട്ടാഞ്ചേരി ചക്കരയിടുക്കിലെ സമരമുഖത്തു നിന്ന് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു പൊലീസ് വാഹനത്തിനു മുന്‍പില്‍ നിലയുറപ്പിച്ച തൊഴിലാളികള്‍ക്കു നേരെ പൊലീസും പട്ടാളവും ചേര്‍ന്ന് വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ സെയ്ദ്, സെയ്ദാലി എന്നീ തൊഴിലാളികള്‍ മരണമടഞ്ഞു. കസ്റ്റഡിയിലായ അബുവിന്റെ വിവരം അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ പ്രവര്‍ത്തകന്‍ ആന്റണിയെ പോലീസ് മര്‍ദ്ദിക്കുകയും ആന്റണി വൈകാതെ മരിക്കുകയും ചെയ്തു. ഇതേതുടര്‍ന്നു ചില വിട്ടുവീഴ്ചകള്‍ക്കു തയ്യാറായ സ്റ്റീവ്‌ഡോറുമാര്‍ ചാപ്പ എറിയുന്ന കങ്കാണിപ്പണി യൂണിയന്റെ നേതാക്കള്‍ക്കു നല്‍കാന്‍ ഉപാധിവെച്ചു. ഇതിനാല്‍ ചില യൂണിയനുകള്‍ സമരത്തില്‍നിന്നും പിന്മാറി. എന്നാല്‍ അബു, ജോര്‍ജ് ചടയംമുറി, പി. ഗംഗാധരന്‍ തുടങ്ങിയവര്‍ ചാപ്പ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന നിലപാടില്‍തന്നെ ഉറച്ചു നിന്നു. ഇതേതുടര്‍ന്ന് ചാപ്പസമ്പ്രദായത്തിനു അല്പം ഇളവുവന്നു. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഡോക്ക് ലേബര്‍ ബോര്‍ഡ് നിലവില്‍ വന്നതോടെയാണ് കൊച്ചി തുറമുഖത്തു നിന്നും ചാപ്പ അപ്രത്യക്ഷമായത്. (വിക്കീപീഡിയയില്‍ നിന്ന്)

ചാപ്പ സമരത്തിന്റെ പശ്ചാത്തലത്തില്‍ 1982ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത ' ചാപ്പ' മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയിരുന്നു. ജമാല്‍ കൊച്ചങ്ങാടിയുടെ കഥയ്ക്ക് പി എ ബക്കര്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്. പവിത്രന്‍ സംഭാഷണങ്ങളും രചിച്ചു. ദേവരാജന്‍ മാസ്റ്ററാണ് സംഗീതം സംവിധാനം നിര്‍വ്വഹിച്ചത്. ഹരി, കുഞ്ഞാണ്ടി, ബീന എന്നിവരായിരുന്നു ചാപ്പയിലെ പ്രധാന അഭിനേതാക്കള്‍. 1986ല്‍ പുറത്തിറങ്ങിയ ജോണ്‍ എബ്രഹാം ചിത്രമായ അമ്മ അറിയാനിലും മട്ടാഞ്ചേരി വെടിവെയ്പിനേക്കുറിച്ച് പ്രതിപാദിക്കുന്ന രംഗങ്ങളുണ്ടായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018