FILM NEWS

കുമ്പളങ്ങി നൈറ്റ്‌സിന്റെ അമരക്കാര്‍ക്ക് ഒരു ചെറിയ സമ്മാനം;  സജിയും പിള്ളേരും കലണ്ടറില്‍, ഏറ്റെടുത്ത് പ്രേക്ഷകരും

‘ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’, ‘ചായക്കടയൊന്നും തുടങ്ങാന്‍ വേണ്ടിയല്ല ജീവിക്കാന്‍ വേണ്ടിയാണ്’, ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചില ഡയലോഗുകളാണിത്. ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരയണന്‍ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ സിമ്പിളാണെങ്കിലും പവര്‍ഫുള്ളായ ഡയലോഗുകള്‍.

ചിത്രത്തില്‍ ‘ഞാനേ അങ്ങോട്ട് നോക്കി നില്‍ക്കാം നീ ജസ്റ്റ് ഒന്ന് ചേട്ടാന്ന് വിളിച്ചേ’ എന്ന് പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ച സജിയെയും മീശയൊതുക്കി കണ്ണാടിയില്‍ നോക്കി ‘ദ കംപ്ലീറ്റ് മാന്‍’ എന്ന് പറഞ്ഞ ഷമ്മിയെയും ഒന്നും പറയാതെ തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത ബോണിയെയുമെല്ലാം കലണ്ടര്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ക്രൗ ക്രിയേറ്റീവ് മീഡിയ’ അഡ്വര്‍ടൈസിംഗ് ഏജന്‍സി.

ക്രൗ മീഡിയയുടെ ക്രിയേറ്റീവ് ഹെഡായ ഷഫീക്ക് സുബൈദ ഹക്കിമാണ് കലണ്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അണിയറപ്രവര്‍ത്തകര്‍ക്ക് ആദരമായി ഡിസൈന്‍ ചെയ്ത കുമ്പളങ്ങിയുടെ സുവര്‍ണ്ണ നിമിഷങ്ങള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന് കൈമാറുകയും ചെയ്തു.

ക്രൗ ക്രിയേറ്റീവ് മീഡിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് കലണ്ടര്‍ കൈമാറുന്നു  
ക്രൗ ക്രിയേറ്റീവ് മീഡിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് കലണ്ടര്‍ കൈമാറുന്നു  

സജിയും മൂന്ന് അനുജന്മാരും, കുമ്പളങ്ങിയിലെ നിലപാടുള്ള പെണ്ണുങ്ങളും, മറ്റ് പ്രധാന കഥാപാത്രങ്ങളും ഇഷ്ട ഡയലോഗുകളും ഗാനങ്ങളിലെ വരികളുമെല്ലാം കലണ്ടറിലുണ്ട്. കലണ്ടറിലെ ഓരോ പേജും അതുകൊണ്ട് തന്നെ പ്രേക്ഷകരെ ചിത്രം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ചിത്രത്തിന് ലഭിച്ച പോലെ മികച്ച പ്രതികരണം തന്നെയാണ് കലണ്ടറിനും സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി 7നാണ് റിലീസ് ചെയ്തത്. സൗബിന്‍ ഷഹീര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍ നെസര്‍ അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമായിരുന്നു സംഗീതം നല്‍കിയത്. ചിത്രം ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018