FILM NEWS

പൃഥ്വിയ്‌ക്കൊപ്പം ഐശ്വര്യയും പ്രയാഗയും; ഷാജോണ്‍ സംവിധായകനാകുന്ന ബ്രദേഴ്‌സേ് ഡേ തുടങ്ങുന്നു 

മിമിക്രിയില്‍ നിന്ന് തുടങ്ങി സംവിധായകരായി മാറിയ സിദ്ദിക്ക്-ലാല്‍ മുതല്‍ രമേഷ് പിഷാരടി വരെ നീളുന്നവരുടെ പട്ടികയിലേക്ക് ഇതാ ഇനി കലാഭവന്‍ ഷാജോണും. ഷാജോണ്‍ സംവിധായകനാകുന്നുവെന്നും ആ ചിത്രത്തില്‍ താനാണ് നായകനെന്നും നടന്‍ പൃഥ്വിരാജ് തന്റെ കഴിഞ്ഞ പിറന്നാളിനായിരുന്നു അറിയിച്ചത്. പൃഥ്വി സംവിധായകനാകുന്ന ലൂസിഫറിന്റെ തിരക്കുകള്‍ കഴിഞ്ഞതോടെ ചിത്രം ആരംഭിച്ചിരിക്കുകയാണ്.

ബ്രദേഴ്സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ് കൊച്ചിയില്‍ നടന്നു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. കോമഡിക്കും ആക്ഷനും പ്രണയത്തിനും എല്ലാം ചിത്രത്തില്‍ പ്രാധാന്യമുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കുന്നു.

ഷാജോണ്‍ തിരക്കഥയുമായി തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമീപിച്ചെന്നും സംവിധാനം ചെയ്യാനായി ആരെയെങ്കിലും നിര്‍ദേശിക്കാന്‍ പറഞ്ഞു എന്നായിരുന്നു ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പിറന്നാള്‍ ദിനത്തില്‍ പറഞ്ഞത്. എന്നാല്‍ തിരക്കഥ വായിച്ചു കേട്ടപ്പോള്‍ ഷാജോണ്‍ അല്ലാതെ മറ്റൊരാളെ സംവിധായകന്‍ ആയി തോന്നിയില്ല എന്നായിരുന്നു താരം മറുപടി പറഞ്ഞത്.

Couple of years back, Shajon chetan (Yup..our own Kalabhavan Shajon) came to me and read a fully bound script that he...

Posted by Prithviraj Sukumaran on Monday, October 15, 2018

മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ ഷാജോണും ഒരു വേഷം ചെയ്യുന്നുണ്ട്. മാര്‍ച്ച് 28 നാണ് ലൂസിഫര്‍ റിലീസ് ചെയ്യുന്നത്. അതിന് ശേഷമാകും പൃഥ്വി ബ്രദേഴ്സ് ഡേയുടെ ഭാഗമാകുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018