FILM NEWS

‘#മീടൂ’, ബോളിവുഡ് ചിത്രത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടു, സെന്‍സര്‍ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് 

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്യുന്നത് ഇതിവൃത്തമായി ഒരുക്കിയ #മീടൂ എന്ന ബോളിവുഡ് ചിത്രത്തിന്റെ പേരും ചില രംഗങ്ങളും നീക്കാനാവശ്യപ്പെട്ട നടപടിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്.

പേരും രംഗങ്ങളും മാറ്റാന്‍ ഉത്തരവിടുന്നതിന് മുന്‍പ് തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ബോര്‍ഡ് തയ്യാറായില്ലെന്ന ചിത്രത്തിന്റെ നിര്‍മാതാവ് സാജിദ് ഇക്ബാല്‍ ഖുറേഷിയുടെ ഹര്‍ജിയിലാണ് നടപടി. പേര് മാറ്റുന്നതിന് ബോര്‍ഡ് കൃത്യമായ ന്യായീകരണം നല്‍കിയില്ലെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. മീടൂ മൂവ്‌മെന്റിന്റെ സങ്കീര്‍ണത നഷ്ടപ്പെടും എന്ന കാരണം പറഞ്ഞായിരുന്നു ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയത്.

തന്നോടും തന്റെ ചിത്രത്തോടും വിവേചനപൂര്‍വമായ സമീപനമാണ് ബോര്‍ഡ് സ്വീകരിച്ചതെന്നും ചിത്രത്തില്‍ നിന്ന് രംഗങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹര്‍ഷ് വര്‍ധനാണ് ചിത്രം സംവിധാനം ചെയ്തത്.

തുടര്‍ന്ന് പേര് മാറ്റാന്‍ ഉത്തരവിടുന്നതിന് മുന്‍പ് ഖുറേഷിയുടെ വാദം കേട്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കോടതി സെന്‍സര്‍ബോര്‍ഡിനോടും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടും ജസ്റ്റിസ് വിഭു ബാക്രു ആവശ്യപ്പെട്ടു.

നവംബര്‍ 12നായിരുന്നു ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കാനും പേര് മാറ്റാനും ആവശ്യപ്പെട്ടത്. എന്നാല്‍ ലൈംഗികാതിക്രമത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ നിന്ന് രംഗങ്ങള്‍ ഒഴിവാക്കിയാല്‍ ചിത്രത്തിന്റെ തിരക്കഥയെ തന്നെ ദുര്‍ബലമാക്കുന്നതാണെന്ന് സംവിധായകന്‍ ഹര്‍ജിയില്‍ പറഞ്ഞു.

ദേശീയ പുരസ്‌കാര ജേതാവായ റിതിക സിങ്ങാണ് ചിത്രത്തില്‍ നായികയാവുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 3ന് മുന്‍പ് സിബിഎഫ്‌സിയും കേന്ദ്രസര്‍ക്കാരും നോട്ടീസിന് മറുപടി നല്‍കണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018