FILM NEWS

അനിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചേട്ടന്‍ അഭിനയിക്കണ്ടേ ? ലൂസിഫര്‍ കംപ്ലീറ്റ് മോഹന്‍ലാല്‍ ചിത്രമായിരിക്കുമെന്ന് ഇന്ദ്രജിത്ത് 

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ ആരാധകരും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍, സച്ചിന്‍ പടേക്കര്‍, സായ് കുമാര്‍, ജോണ്‍ വിജയ്, കലാഭവന്‍ ഷാജോന്‍, ബൈജു, ബാബുരാജ്, പൗളി വല്‍സന്‍ ഇങ്ങനെ വമ്പന്‍ താരനിരയാണെത്തുന്നത്.

അനിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെങ്കിലും ചിത്രത്തില്‍ വലിയ കഥാപാത്രമല്ല താന്‍ അവതരിപ്പിക്കുന്നത് നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് പറയുന്നു. ‘കൊച്ചി ടൈംസി’ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്തിന്റെ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം.

അനിയന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുമ്പോള്‍ ചേട്ടനോട് അതില്‍ ഭാഗമാകാന്‍ പറഞ്ഞാല്‍ ചേട്ടന്‍ സമ്മതിക്കണ്ടേ ? ചിത്രത്തില്‍ വലിയ കഥാപാത്രമൊന്നുമല്ല ഞാന്‍ ചെയ്യുന്നത്. പക്ഷേ അത് പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. ലൂസിഫര്‍ എല്ലാ അര്‍ഥത്തിലും ഒരു ലാലേട്ടന്‍ ചിത്രമായിരിക്കും. എല്ലാവര്‍ക്കും ചിത്രം ഇഷ്ടപ്പെടും. അദ്ദേഹത്തെ അഭിനേതാവെന്ന നിലയില്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കും, ഒപ്പം വാണിജ്യ സിനിമയുടെ ചേരുവകളും ചിത്രത്തിലുണ്ട്.
ഇന്ദ്രജിത്ത്

#Lucifer Character Poster #22

Posted by Lucifer on Tuesday, March 12, 2019

ആഷിക് അബുവിന്റെ ‘വൈറസി’ല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രജിത്ത് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരം നായകനായ തമിഴ് ചിത്രം ‘നരഗസൂരന്‍’ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. അന്യഭാഷകളില്‍ മലയാള സിനിമയക്കും താരങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും ഇന്ദ്രജിത്ത് പറഞ്ഞു.

കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ചെന്നൈയിലെ ഒരു തിയ്യേറ്ററില്‍ വെച്ചാണ് കുമ്പളങ്ങി നൈറ്റ്‌സ് കണ്ടത്. ചിത്രം ഹൗസ്ഫുള്‍ ആയിരുന്നുവെന്ന് മാത്രമല്ല കാഴ്ചക്കാരായിട്ടുണ്ടായിരുന്നത് തമിഴ്‌നാടുക്കാരും ഉത്തരേന്ത്യക്കാരുമായിരുന്നു. മഹാരാഷ്ട്രയിലും മലയാള സിനിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭാഷയുടെ അതിരുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നല്ല ചിത്രമാണെങ്കില്‍ ഭാഷയുടെ വേര്‍തിരിവില്ലാതെ കാണാന്‍ ആളുകള്‍ തയ്യാറാണെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018