FILM NEWS

‘ആര്‍ആര്‍ആര്‍’ ഒരുക്കുന്നത് മോട്ടോര്‍ സെക്കിള്‍ ഡയറീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്ന് രാജമൗലി ; മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ആലിയ ഭട്ട് നായികയാവും

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍. രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ്.

350 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം മറ്റൊരു പീരിയോഡിക്കല്‍ സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. ചിത്രം സ്വാതന്ത്രത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുകയെന്ന് രാജമൗലി അറിയിച്ചു. ഹൈദരാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പങ്കു വെച്ചത്.

കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. രണ്ട് പേരും പരസ്പരം കണ്ടിട്ടില്ല. അവര്‍ തമ്മില്‍ കണ്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു, അവര്‍ തമ്മില്‍ പരസ്പരം അറിയുമായിരുന്നുവെങ്കിലെന്താകുമായിരുന്നു. ഇതാണ് ആര്‍ആര്‍ആര്‍ പറയുന്നത്. ചിത്രം പൂര്‍ണ്ണമായും സാങ്കല്‍പ്പികമാണ്.
രാജമൗലി

മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തില്‍ ഏറ്റവും ഒടുവിലാണ് അതിലെ കഥാപാത്രം വേറെയാരുമല്ല ചെഗുവേര തന്നെയാണ് എന്ന് പറയുന്നത്. ആ ആശയം ഇഷ്ടപ്പൈട്ടു. അതുപോലെ രണ്ട് പേരുടെ കഥ മുഴുവന്‍ പറഞ്ഞതിന് ശേഷം അവസാനം അവര്‍ ആരായി തീര്‍ന്നുവെന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിക്കുകയായിരുന്നുവെന്നും ആ ചിന്തയിലാണ് ചിത്രം ആരംഭിച്ചതെന്നും രാജമൗലി പറഞ്ഞു.

ആലിയ ഭട്ടാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അജയ് ദേവ്ഗണ്‍ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കും. 2020 ജൂലായില്‍ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍യിരിക്കും ചിത്രം റിലീസിനെത്തുക. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ധാനയ്യയാണ് ചിത്രം നിര്‍മിക്കുക

ബാഹുബലി പോലെ തന്നെ വിഷ്വല്‍ എഫക്ട്‌സിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമായിരിക്കും 'ആര്‍ ആര്‍ ആര്‍'. ബാഹുബലി നേടിയ ബ്രഹ്മാണ്ഡ വിജയത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്ന നിലയില്‍ അങ്ങേയറ്റം ആകാംക്ഷയോടെയാണ് ആരാധകര്‍ 'ആര്‍ ആര്‍ ആറിനെ' കാണുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018