FILM NEWS

രണ്ടാമൂഴം: ശ്രീകുമാര്‍ മേനോന് തിരിച്ചടി; എംടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി; മധ്യസ്ഥ ചര്‍ച്ച ആവശ്യവും തള്ളി 

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. തിരക്കഥ ഉപയോഗിക്കരുതെന്ന കീഴ് കോടതി ഉത്തരവ് നിലനില്‍ക്കും. കോഴിക്കോട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് കേസ് തള്ളിയത്.

നാലുവര്‍ഷം മുമ്പാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എംടിയുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. മോഹന്‍ലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല.

ഒരുവര്‍ഷം കൂടി സമയം നീട്ടി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് എംടി കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.സംവിധായകനില്‍ നിന്നും മുന്‍കൂര്‍ ആയി കൈപ്പറ്റിയ തുക തിരികെനല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകന്‍ വി.ഐ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിയായ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് കേസില്‍ എതിര്‍കക്ഷികള്‍.

നവംബര്‍ 17ന് എംടിയുടെ ഹര്‍ജിയില്‍ കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി രണ്ടാമൂഴം തിരക്കഥാകേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ശ്രീകുമാര്‍ മേനോന്‍ കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് അഡീഷണല്‍ മുന്‍സിഫ് കോടതിയുടെ നടപടിയെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ വാദം. അതിനാല്‍ തന്നെ തനിക്ക് ഇക്കാര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സമയം വേണമെന്നും കോടതി അനുമതി നല്‍കണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെടുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018