FILM NEWS

‘സൂപ്പര്‍ ഡിലക്‌സ്’ നഷ്ടപ്പെടുത്തിയതില്‍ ഖേദിക്കുന്നു; ത്യാഗരാജന്‍ കുമാരരാജയെ പ്രശംസിച്ച് അനുരാഗ് കശ്യപ്

ആരണ്യകാണ്ഡമെന്ന ചിത്രത്തിലൂടെ 2011ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ വ്യക്തിയാണ് ത്യാഗരാജന്‍ കുമാരരാജ. ചിത്രം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല നിരൂപക പ്രശംസ നേടുകയും ചെയ്തു. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൂപ്പര്‍ ഡിലക്‌സ്.

ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയാതിരുന്നതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നാണ് സംവിധായകന്‍ അനുരാഗ് കശ്യപ് ഇന്നലെ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കണ്ടതിന് ശേഷമായിരുന്നു ബോളിവുഡ് സംവിധായകന്റെ പ്രതികരണം.

സൂപ്പര്‍ ഡിലക്‌സ് കണ്ടു, അത്ഭുതപ്പെടുത്തുന്ന ചിത്രമാണ്.. ആഘോഷിക്കാന്‍ ഒരുപാടുള്ള ചിത്രം. ചിത്രം കണ്ടതിന് ശേഷം അതില്‍ ഭാഗമാകാന്‍ കഴിയാതെ പോയതിലുള്ള വിഷമം കൂടുകയാണ്. കുമാരരാജ ഭയമില്ലാത്ത ഒരുപാട് കഴിവുള്ള സംവിധായകനാണ്.
അനുരാഗ് കശ്യപ്

ചിത്രത്തിന്റെ ഒരു ഭാഗമെഴുതാനായി അനുരാഗ് കശ്യപിനെ ആദ്യം സമീപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് നഷ്ടപ്പെടുത്തിയതാണ് അനുരാഗിനെ ഇപ്പോള്‍ വിഷമിപ്പിക്കുന്നതും. മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ ശേഖര്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കാന്‍ കുമാരരാജയെ സഹായിച്ചിരിക്കുന്നത്.

വിജയ് സേതുപതി,മിഷ്‌കിന്‍, ഫഹദ് ഫാസില്‍ സാമന്ത, തൃഷ, രമ്യ കൃഷ്ണന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ആന്തോളജി രൂപത്തിലൊരുക്കുന്ന ചിത്രത്തിലുണ്ട്. മാര്‍ച്ച് 29നാണ് ചിത്രം റിലീസ ്‌ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018