FILM NEWS

മീടൂ: ചിന്മയിയെ ഡബ്ബിങ്ങ് സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിയ്ക്ക് കോടതിയുടെ ഇടക്കാല സ്റ്റേ 

ഡബ്ബിങ് ആര്‍ട്ടിസ്റ്റും, ഗായികയുമായ ചിന്മയി സ്പന്ദനയെ ഡബ്ബിങ് സംഘടനയില്‍ നിന്നും പുറത്താക്കിയ നടപടി ചെന്നൈ സിവില്‍ കോടതി സ്‌റ്റേ ചെയ്തു. യാതൊരു കാരണവുമില്ലാതെയാണ് തന്നെ സംഘടനയില്‍ നിന്ന് നീക്കിയതെന്ന ചിന്മയിയുടെ ഹര്‍ജിയിലാണ് സിവില്‍ കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചത്.

സംഘടനയുടെ വിലക്കു കാരണം നവംബറിന് ശേഷം തമിഴ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ചിന്മയിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടപടി പിന്‍വലിക്കുന്നതിനായി മാപ്പു പറയണമെന്നും ഒന്നര ലക്ഷം രൂപ നല്‍കണമെന്നും യുണിയന്‍ ആവശ്യപ്പെട്ടതായി ചിന്മയി പറഞ്ഞു.

സ്റ്റേ അനുവദിച്ചെങ്കിലും വലിയൊരു നിയമപോരാട്ടമാണ് ഇനി വരാനിരിക്കുന്നതെന്നും നീതി നടപ്പാകുമെന്ന് കരുതുന്നുവെന്നും ചിന്മയി പ്രതികരിച്ചു.

കഴിഞ്ഞ നവംബറിലായിരുന്നു രണ്ടുവര്‍ഷമായി സംഘടനയിലെ അംഗത്വഫീസ് അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ടിസ്റ്റ് ആന്‍ഡ് ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് യുണിയനില്‍ നിന്നും പുറത്താക്കിയത്. മീടൂ വെളിപ്പെടുത്തലിന്റെ ഭാഗമായി ഗാനരചയിതാവ് വൈരമുത്തുവിനെതിരെയും യുണിയന്‍ പ്രസിഡന്റ് രാധാരവിക്കെതിരെയും ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെ ചിന്മയി പിന്തുണച്ചതിന് പിന്നാലെയായിരുന്നു നടപടി.

രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന് പറയുന്ന സംഘടന ഈ കാലമത്രയും തന്നില്‍ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്തുശതമാനം സംഘടന ഈടാക്കിയിരുന്നുവെന്ന് ചിന്മയി മുന്‍പ് അറിയിച്ചിരുന്നു.

ഒക്ടോബറിലായിരുന്നു ചിന്മയി വൈരമുത്തുവിനെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചത്. വൈരമുത്തു രണ്ടു തവണ തന്നോട് മോശമായി പെരുമാറിയെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ ഗായിക വൈരമുത്തുവിനെതിരെ മറ്റ് പലരും പങ്കുവെച്ച ആരോപണങ്ങളെ പിന്തുണച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 96ലെ എല്ലാ പാട്ടുകളും ആലപിച്ചത് ചിന്മയിയായിരുന്നു. സിനിമയില്‍ നായിക തൃഷയ്ക്കു ശബ്ദം നല്‍കിയതും ചിന്മയിയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018