FILM NEWS

സഖാവായി വിജയ് ദേവരക്കൊണ്ട; നാല് ഭാഷകളില്‍ റിലീസിനൊരുങ്ങി ‘ഡിയര്‍ കോമ്രേഡ്’; ആദ്യ ടീസര്‍ പുറത്തു വിട്ടു

അര്‍ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് വിജയ് ദേവരക്കൊണ്ട. പിന്നീട് വിജയുടേതായി പുറത്തിറങ്ങിയ ഗീതാഗോവിന്ദവും ചിത്രത്തിലെ നായിക രശ്മികയും കേരളത്തില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’

ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ, കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ തെലുങ്ക് റീമേക്കെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും സംവിധായകന്‍ ഭരത് കമ്മ അത് നിഷേധിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തു വിട്ടു. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ടീസറുകളാണ് ഒരേസമയം പുറത്തുവിട്ടത്.

1.07 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ അടിപിടിയും പ്രണയുമെല്ലാം ചേര്‍ന്ന കാമ്പസ് ചിത്രമാണ് ഡിയര്‍ കോമ്രേഡ് എന്നാണ് സൂചന നല്‍കുന്നത്. വിദ്യാര്‍ഥി നേതാവായ വിജയുടെ കഥാപാത്രത്തിന്റെ കലാലയ ജീവിതവും പ്രണയജീവിതവും ചിത്രീകരിച്ചിട്ടുണ്ട്. ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയെത്തുന്നത്. മലയാളി നടി ശ്രുതി രാമചന്ദ്രനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മൂവി മേക്കര്‍സിന്റെ ബാനറില്‍ യഷ് രംഗിനേനി സിനിമ നിര്‍മ്മിക്കുന്നു. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. മേയ് 31ന് ചിത്രം റിലീസ് ചെയ്യും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018